നടി ഗൗതമി ബിജെപി വിട്ടു

നടി ഗൗതമി ബിജെപി വിട്ടു

ചെന്നൈ: 25 വര്‍ഷത്തെ ബിജെപി ബന്ധം അവസാനിപ്പിച്ച് നടി ഗൗതമി ബി.ജെ.പി. അംഗത്വം രാജിവെച്ചു. ജീവിതത്തില്‍ ബുദ്ധിമുട്ട് നേരിട്ട സമയത്ത് പാര്‍ട്ടിയില്‍ നിന്ന് യാതൊരു പിന്തുണയും ലഭിച്ചില്ലെന്നാരോപിച്ചാണ് രാജി. 20 വര്‍ഷം മുമ്പ് തന്റെ വസ്തുക്കളും മറ്റും കൈകാര്യം ചെയ്യാന്‍ ഏല്‍പ്പിച്ച സി. അഴഗപ്പന്‍ വിശ്വാസവഞ്ചന നടത്തിയെന്നും അതിനെതിരായുള്ള നിയമപോരാട്ടത്തില്‍ പാര്‍ട്ടി തനിക്കൊപ്പം നിന്നില്ലെന്നുമാണ് ഗൗതമിയുടെ ആരോപണം.

25 വര്‍ഷം മുമ്പ് ബി.ജെ.പിയോടൊപ്പം ചേര്‍ന്നത് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കണമെന്ന ആഗ്രഹത്തോടെയായിരുന്നുവെന്നും ഏറെ വിഷമത്തോടെയാണ് രാജി വെക്കാനുള്ള തീരുമാനമെടുത്തതെന്നും ഗൗതമി പറഞ്ഞു.
1997ല്‍ അന്നത്തെ ഉപപ്രധാന മന്ത്രിയായിരുന്ന ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്വാനിയാണ് ഗൗതമിയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്. 90കളില്‍ അടല്‍ ബിഹാരി വാജ്‌പേയിക്ക് വേണ്ടി ആന്ധ്രാ പ്രദേശിലും തമിഴ്‌നാട്ടിലും കര്‍ണ്ണാടകയിലും പ്രചാരണം നടത്തിയിരുന്നു. മകള്‍ ജനിച്ചതിന് ശേഷം രാഷ്ട്രീയത്തില്‍ നിന്ന് മാറി നിന്നെങ്കിലും 2017ല്‍ വീണ്ടും സജീവമാവുകയായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *