ചെയ്യേണ്ടത് ഇത്രമാത്രം
– ആദ്യമായി നമ്മുടെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന എം പരിവാഹന്‍ ആപ്പ് തുറക്കുക.
– അതിലെ ‘ട്രാന്‍സ്പോര്‍ട്ട് സര്‍വീസസ്’ എന്ന ബട്ടണ്‍ അമര്‍ത്തുക.
– തുടര്‍ന്ന് ‘ചെലാന്‍ റിലേറ്റഡ് സര്‍വീസസ്’ എന്ന വരിയിലെ ‘വ്യൂ മോര്‍’ എന്ന ബട്ടണ്‍ അമര്‍ത്തുക.
– പിന്നീട് ‘പേമെന്റ്’ എന്ന ബട്ടണ്‍ അമര്‍ത്തുക.
– അതിനുശേഷം ‘പേ യുവര്‍ ചെല്ലാന്‍’ എന്ന ബട്ടണ്‍ അമര്‍ത്തുക.
– ഇവിടെ ചെല്ലാന്‍ നമ്പറോ / വാഹന നമ്പറോ / ഡ്രൈവിംഗ് ലൈസന്‍സ് നമ്പറോ നല്‍കാവുന്നതാണ്.
-അതിനുശേഷം ‘ഗെറ്റ് ഡീറ്റെയില്‍സ്’ എന്ന ബാര്‍ അമര്‍ത്തുക.
– നമ്മുടെ വാഹനത്തിന്റെ ചെല്ലാനുകള്‍ സംബന്ധിച്ച എല്ലാ വിവരവും ഇവിടെ കാണാം.
– അതില്‍ ‘പെന്റിങ്ങ് ‘ എന്ന ബട്ടണ്‍ അമര്‍ത്തുക.
– ഇവിടെ ചെല്ലാന്‍ നമുക്ക് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
– ‘ഡൗണ്‍ലോഡ് ചെല്ലാന്‍’ എന്ന ബാര്‍ അമര്‍ത്തിയാല്‍ പിഡിഎഫ് ആയി ചെല്ലാന്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
– പിഴ അടക്കുന്നതിനായി ‘പേ നൗ’ എന്ന ബാര്‍ അമര്‍ത്തുക.
– ‘ഇ ട്രഷറി’ തിരഞ്ഞെടുത്തു ‘കണ്ടിന്യൂ’ ബട്ടന്‍ അമര്‍ത്തുക.
– ഇവിടെ ക്രെഡിറ്റ് കാര്‍ഡോ / ഡെബിറ്റ് കാര്‍ഡോ / നെറ്റ് ബാങ്കിങ്ങോ /യുപിഐ പേമെന്റ് മുഖാന്തിരമോ പിഴ ഒടുക്കാവുന്നതാണ്.
-ഡജക ഗൂഗിള്‍ പേ ഉപയോഗിച്ചാണ് പിഴ അടക്കാന്‍ ആഗ്രഹിക്കുന്നത് എങ്കില്‍ യുപിഐ എന്ന ബട്ടണ്‍ അമര്‍ത്തുക.
-കാര്‍ഡോ നെറ്റ് ബാങ്കിങ്ങോ ഉപയോഗിക്കാനുള്ള സംവിധാനം കൂടി ഉണ്ട്.
-ഗൂഗിള്‍ പേ വഴി പിഴ ഒടുക്കിയതിനു ശേഷം ‘പ്രസ്സ് ഒക്കെ ടു പ്രൊസീഡ് ‘ എന്ന ബാര്‍ അമര്‍ത്തുക.
-ട്രാന്‍സാക്ഷന്‍ വിജയകരമായി പൂര്‍ത്തിയായതിനുശേഷം ‘പ്രിന്റ് റെസിപ്റ്റ് ‘ എന്ന ബാര്‍ അമര്‍ത്തി റസീറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
– എ ഐ ക്യാമറ മുഖാന്തിരമോ മറ്റു വിധത്തിലോ ലഭിച്ച ചലാനുകള്‍ അടക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഈ മാര്‍ഗം വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതാണ്.