ദുബായ് മര്‍ഡോക് യൂണിവേഴ്സിറ്റിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠിക്കാം

ദുബായ് മര്‍ഡോക് യൂണിവേഴ്സിറ്റിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠിക്കാം

ദുബായ്:ദുബായില്‍ ഉന്നത് വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക്് മര്‍ഡോക് യൂണിവേഴ്സിറ്റി പഠനത്തിന്റെ പകുതി ചെലവ് വഹിക്കാന്‍ തയ്യാറാകുന്നു.
2024 ജനുവരിയിലാണ് മര്‍ഡോക് യൂണിവേഴ്സിറ്റി ഇന്‍ടെയ്ക്കിന് തയ്യാറെടുക്കുന്നത്. ദുബായിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് കാരണമാകും. കൂടാതെ നിങ്ങളുടെ അക്കാദമിക യാത്രയിലും ഭാവിയിലെ കരിയറിലും മര്‍ഡോക് യൂണിവേഴ്സിറ്റി ദുബായ്ക്കുള്ള തീക്ഷ്ണമായ ആത്മാര്‍പ്പണത്തിന്റെ പ്രതിഫലനം കൂടിയാണ്.

ലോകത്തിലെ ടോപ് യംഗ് യൂണിവേഴ്സിറ്റികളില്‍ 84-ാമത്തെ റാങ്കുള്ള മര്‍ഡോക് യൂണിവേഴ്സിറ്റി 15 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ദുബായില്‍ ഇന്റര്‍നാഷണല്‍ ബ്രാഞ്ച് ക്യംപസ് ആരംഭിച്ചത്. ഇക്കാലത്തിനുള്ളില്‍, പഠനം കഴിഞ്ഞ് പുറത്തേയ്ക്ക് ഇറങ്ങുമ്പോള്‍ മികവ് പുലര്‍ത്തുന്നതിനും സ്വയം പുതുക്കുന്നതിനും ആവശ്യമായ കഴിവുകള്‍ വളര്‍ത്തിക്കൊണ്ട്, ആയിരക്കണക്കിന് ബിരുദധാരികളുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ ഈ സ്ഥാപനം ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുണ്ട്. മികവിനോടുള്ള ഈ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായി മര്‍ഡോക് യൂണിവേഴ്സിറ്റി ദുബായ്ക്ക് 5 – സ്റ്റാര്‍ റെയ്റ്റിംഗ് ലഭിച്ചിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *