പുതിയ തീരുമാനങ്ങള്‍
ദുബായ്: യുഎഇയില്‍ മൂന്ന് മാസത്തെ സന്ദര്‍ശക വീസകള്‍ (വീസിറ്റ് വീസ) നല്‍കുന്നത് നിര്‍ത്തിവച്ചതായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) കോള്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് പറഞ്ഞു.
യുഎഇയിലെ സന്ദര്‍ശകര്‍ക്ക് 30 അല്ലെങ്കില്‍ 60 ദിവസത്തെ വീസയില്‍ വരാനാകുമെന്ന് ട്രാവല്‍ ഏജന്‍സികളെ അറിയിച്ചിരുന്നു. പെര്‍മിറ്റുകള്‍ നല്‍കാന്‍ അവര്‍ ഉപയോഗിക്കുന്ന പോര്‍ട്ടലില്‍ മൂന്ന് മാസത്തെ സന്ദര്‍ശക വീസ അഭ്യര്‍ത്ഥിക്കാനുള്ള ഓപ്ഷന്‍ ഇപ്പോള്‍ ലഭ്യമല്ല. കോവിഡ് -19 വ്യാപിച്ച സമയത്ത് മൂന്ന് മാസത്തെ സന്ദര്‍ശക വീസ നിര്‍ത്തലാക്കി പകരം 60 ദിവസത്തെ വീസ അവതരിപ്പിച്ചിരുന്നു. എങ്കിലും മൂന്ന് മാസത്തെ വീസ മേയില്‍ ലെഷര്‍ വീസയായി വീണ്ടും ലഭ്യമാക്കി. അതേസമയം, ദുബായില്‍ താമസിക്കുന്നവരുടെ ഫസ്റ്റ്-ഡിഗ്രി ബന്ധുക്കളായ സന്ദര്‍ശകര്‍ക്ക് 90 ദിവസത്തെ വീസ നല്‍കുന്നതായി ആമിറിലെ ഒരു കോള്‍ സെന്റര്‍ എക്‌സിക്യൂട്ടീവ്സ്ഥിരീകരിച്ചു, താമസക്കാര്‍ക്ക് അവരുടെ മാതാപിതാക്കളെയോ ബന്ധുക്കളെയോ മൂന്ന് മാസത്തെ പദ്ധതിയില്‍ കൊണ്ടുവരാം.
ദീര്‍ഘകാല വീസകള്‍: സന്ദര്‍ശകര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാനും ദീര്‍ഘകാലം താമസിക്കാനും നിരവധി ഓപ്ഷനുകള്‍ ഉണ്ട്.
തൊഴില്‍ അന്വേഷണ വീസ
രാജ്യത്ത് തൊഴിലവസരങ്ങള്‍ തേടുന്ന വ്യക്തികള്‍ക്കായി യുഎഇ നിരവധി വീസ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. ഈ വീസക്കാര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാനും അവരുടെ കഴിവിനും വൈദഗ്ധ്യത്തിനും അനുസൃതമായ ജോലികള്‍ക്കായി അന്വേഷണം നടത്താനും സാധിക്കും. ഗ്യാരന്ററോ ഹോസ്റ്റോ ആവശ്യമില്ലാതെ മൂന്ന് ഓപ്ഷനുകളില്‍ തൊഴില്‍ അന്വേഷണ വീസ ലഭ്യമാണ്. സിംഗിള്‍ എന്‍ട്രി പെര്‍മിറ്റിനൊപ്പം 60, 90, 120 ദിവസത്തേയ്ക്ക് വീസ ലഭ്യമാണ്.
തൊഴില്‍ അന്വേഷണ വീസയ്ക്കുള്ള ഫീസ്
60 ദിവസത്തേക്കുള്ള തൊഴില്‍ പര്യവേക്ഷണ വീസയ്ക്ക് 200 ദിര്‍ഹം, 90 ദിവസത്തേയ്ക്ക് 300 ദിര്‍ഹം, 120 ദിവസത്തേയ്ക്കുള്ള ഫീസ് 400 ദിര്‍ഹം. എന്നാല്‍, സന്ദര്‍ശകര്‍ 1,000 ദിര്‍ഹം സെക്യൂരിറ്റി ഡെപ്പോസിറ്റിന്റെ സാമ്പത്തിക ഗ്യാരണ്ടിയും നല്‍കണം. ഔദ്യോഗിക വെബ്‌സൈറ്റ് അല്ലെങ്കില്‍ GDRFA,ICPഎന്നിവയുടെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ പോലുള്ള ഡിജിറ്റല്‍ ചാനലുകള്‍ വഴി ഈ വീസയ്ക്ക് അപേക്ഷിക്കാം. രാജ്യത്തെ അമേര്‍ കേന്ദ്രങ്ങളിലും സേവനം ലഭ്യമാണ്.
5 വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസ
5 വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസ സന്ദര്‍ശകരെ സ്വയം സ്‌പോണ്‍സര്‍ഷിപ്പിലൂടെ ഒന്നിലധികം തവണ യുഎഇയില്‍ പ്രവേശിക്കാന്‍ പ്രാപ്തരാക്കുന്നു. മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസയ്ക്കുള്ള അപേക്ഷകര്‍ ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് ഉള്‍പ്പെടെയുള്ള അനുബന്ധ രേഖകള്‍ സമര്‍പ്പിക്കണം. ഗ്രീന്‍ വീസ ഇഷ്യൂ ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഡിജിറ്റല്‍ ചാനലുകള്‍ (വെബ്‌സൈറ്റ്/സ്മാര്‍ട്ട് ആപ്ലിക്കേഷന്‍), കസ്റ്റമര്‍ ഹാപ്പിപ്പിസ് സെന്റര്‍ അല്ലെങ്കില്‍ അമേര്‍ സര്‍വീസ് സെന്ററില്‍ ആവശ്യമായ രേഖകളുമായി അപേക്ഷിക്കാം. ഓരോ സന്ദര്‍ശനത്തിലും 90 ദിവസത്തെ താമസം അനുവദിക്കും. വീസയുള്ളവര്‍ക്ക് രാജ്യം വിടാതെ തന്നെ 90 ദിവസത്തേയ്ക്ക് കൂടി താമസം നീട്ടാം. വിദേശത്ത് നിന്നുള്ള കുടുംബങ്ങള്‍ക്ക് യുഎഇയില്‍ തങ്ങളുടെ പ്രിയപ്പെട്ടവരുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ ഈ വീസ സഹായിക്കുന്നു. നിക്ഷേപകന്‍/പങ്കാളി, ഉയര്‍ന്ന തലത്തില്‍ വൈദഗ്ധ്യമുള്ള തൊഴിലാളി, സ്വയം തൊഴില്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങള്‍ക്കാണ് ഗ്രീന്‍ വീസ നല്‍കുന്നത്.
നിക്ഷേപ അവസരങ്ങള്‍ക്കായുള്ള വീസ
നിക്ഷേപകരെ ബിസിനസ് അവസരങ്ങള്‍ കണ്ടെത്തുന്നതിനും യുഎഇയില്‍ പുതിയ പങ്കാളികളെയോ ക്ലയന്റുകളെയോ കണ്ടെത്തുന്നതിനും സഹായിക്കുന്നു, ഇത് 60,90, 120 ദിവസത്തേക്ക് ലഭ്യമാണ്. ഈ എന്‍ട്രി പെര്‍മിറ്റ് ഒരു ഗ്യാരന്ററോ ഹോസ്റ്റോ ആവശ്യമില്ലാതെ ഒരു സിംഗിള്‍ എന്റ്റി വീസ അനുവദിക്കുന്നത് സാധ്യമാക്കുന്നു. ഐസിപിയുടെ ഔദ്യോഗിക പോര്‍ട്ടലില്‍ വീസയ്ക്ക് അപേക്ഷിക്കാം.