ശ്രീലങ്കക്ക് അഞ്ചു വിക്കറ്റ് ജയം

ശ്രീലങ്കക്ക് അഞ്ചു വിക്കറ്റ് ജയം

വിജയനായകനായി സദീര സമരവിക്രമ

ലഖ്നൗ: നെതര്‍ലാന്‍ഡ്‌സിനെ തറപറ്റിച്ച് ശ്രീലങ്ക വിജയക്കൊടി പാറിച്ചു. അഞ്ചു വിക്കറ്റിനായിരുന്നു ശ്രീലങ്കന്‍ വിജയം. അര്‍ധസെഞ്ച്വറിയുമായി കളംനിറഞ്ഞു കളിച്ച സദീര സമരവിക്രമയാണ് ടീമിനെ വിജയത്തിലെത്തിച്ചത്.

263 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കയെ തുടക്കത്തില്‍ ഞെട്ടിച്ചെങ്കിലുംഅഞ്ചാം ഓവറില്‍ ഓപണര്‍ കുശാല്‍ പെരേരയെ(അഞ്ച്) ആര്യന്‍ ദത്ത് വീഴ്ത്തി മികച്ചൊരു തുടക്കം നല്‍കി. അധികം വൈകാതെ നായകന്‍ കുശാല്‍ മെന്‍ഡിസിനെയും(11) വീഴ്ത്തി ദത്ത് വീണ്ടും ലങ്കയ്ക്ക് ഷോക്ക് നല്‍കിയെങ്കിലും മറുവശത്ത് പത്തും നിസങ്ക വെടിക്കെട്ട് ബാറ്റിങ്ങുമായി കത്തിക്കയറുകയായിരുന്നു.

സദീര സമരവിക്രമയെ സാക്ഷിനിര്‍ത്തിയുള്ള നിസങ്കയുടെ ആക്രമണം പോള്‍ വാന്‍ മീകെരന്‍ അവസാനിപ്പിച്ചു. 52 പന്തില്‍ ഒന്‍പത് ബൗണ്ടറി സഹിതം 54 റണ്‍സെടുത്താണ് നിസങ്ക മടങ്ങിയത്. നെതര്‍ലാന്‍ഡിന്റെ എല്ലാ ശ്രമങ്ങളെയും സദീര തകര്‍ത്തു. ആദ്യം ചരിത് അസലങ്കയുമായും(44) പിന്നീട് ധനഞ്ജയ ഡിസില്‍വയുമായും(30) ചേര്‍ന്നു താരം ടീമിനെ വിജയതീരത്തേക്കു നയിച്ചു. ഒടുവില്‍ ദുഷന്‍ ഹേമന്ത കോളിന്‍ അക്കര്‍മാനെ ബൗണ്ടറിയിലേക്കു പറത്തി വിജയം കുറിക്കുമ്പോള്‍ മറുവശത്ത് സെഞ്ച്വറിക്ക് ഒന്‍പത് റണ്‍സകലെ പുറത്താകാതെ നില്‍ക്കുകയായിരുന്നു സദീര സമരവിക്രമ. 107 പന്ത് നേരിട്ട് ഏഴ് ബൗണ്ടറി സഹിതമായിരുന്നു സദീരയുടെ 91 റണ്‍സ്.

Share

Leave a Reply

Your email address will not be published. Required fields are marked *