കോഴിക്കോട്: ആര്‍ജെഡിയുടെ കച്ചവട രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ആര്‍ജെഡി പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍ ഡോ.ജോര്‍ജ്ജ് ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭൂരിപക്ഷം ജില്ലാ കമ്മിറ്റികളും, പ്രവര്‍ത്തകരും തങ്ങള്‍ക്കൊപ്പമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ആര്‍ജെഡിയുടെ മുന്നണി മാറ്റത്തെക്കുറിച്ച് കേട്ടപ്പോള്‍ തന്നെ ലാലുപ്രസാദ് യാദവുമായി ബന്ധപ്പെട്ടിരുന്നു. കോണ്‍ഗ്രസ്സിനെതിരെ മത്സരിക്കുകയും, പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനവുമായും സഖ്യമുണ്ടാവില്ലെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയതാണ്. പാര്‍ട്ടിയിലെ ഇളമുറ നേതൃത്വം അധികാര രാഷ്ട്രീയത്തിന്റെ ലഹരിയിലാണ്. കേരളത്തില്‍ ജനാധിപത്യ മതേതര കക്ഷികളുടെ ഐക്യം ഉറപ്പുവരുത്താന്‍ കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് മുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിക്കുമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ആര്‍ജെഡി മുന്‍ വയനാട് ജില്ലാ പ്രസിഡണ്ട് സി.കെ.വര്‍ക്കി, സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന ഭാരവാഹികളായഇ.കെ.ശ്രീനിവാസന്‍, മനോജ് ടി സാരംഗ് എന്നിവരും സംബന്ധിച്ചു.