കിയ വൈവിധ്യ ഓപ്ഷനുകളോടെ ഉപഭോക്താക്കളിലേക്ക്

കിയ വൈവിധ്യ ഓപ്ഷനുകളോടെ ഉപഭോക്താക്കളിലേക്ക്

ഇവി സെഗ്‌മെന്റില്‍ തങ്ങള്‍ തന്നെയാണ് മുന്‍നിരക്കാരെന്ന് പ്രഖ്യാപിച്ച് കിയ EV3, EV4 മോഡലുകളുമായി വിപണി തകര്‍ക്കാനെത്തുന്നു. ഇവികളുടെ തിരഞ്ഞെടുപ്പില്‍ ഉപഭോക്താക്കള്‍ക്ക് വിപുലമായ ഓപ്ഷനുകളാണ് കിയ ഒരുക്കിയിരിക്കുന്നത്. നിലവിലുള്ള ICEമോഡലുകളുടെ ഇലക്ട്രിക് പതിപ്പുകള്‍ക്ക് പുറമെ കിയ ബോണ്‍ ഇലക്ട്രിക് പോര്‍ട്ട് ഫോളിയോ വികസിപ്പിക്കുകയാണ്. നിലവില്‍ ഇതില്‍ EV6, EV9 വരാനിരിക്കുന്ന EV5 എന്നീ മോഡലുകളും ഇതിലുണ്ടാവും. നിലവില്‍ കിയ EV3,EV4 കണ്‍സപ്റ്റുകള്‍ കൂടി ഈ നിരയിലേക്ക് അവതരിപ്പിച്ചു കഴിഞ്ഞു.
കൊറിയയില്‍ നടന്ന കിയ ഇവിഡേയില്‍ EV3 എസ് യുവി, EV4 സെഡാന്‍ ആശയങ്ങള്‍ക്കൊപ്പം പ്രൊഡക്ഷന്‍ സ്‌പെക്ക് EV5ഉം ഉണ്ടായിരുന്നു. ഭാവിയില്‍ സീറോ-എമിഷര്‍ വാഹനങ്ങള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന പ്രധാന വിപണികളില്‍ ഒന്നായി മാറുമെന്നാണ് കിയ പറയുന്നത്. ഇന്ത്യയിലെ ഭാവി വിപണി സാധ്യത കണ്ട് വിപണിക്കനുയോജ്യമായി തന്ത്രപരമായി രൂപ കല്‍പ്പന ചെയ്ത ഇവി മോഡലുകള്‍ നിര്‍മ്മിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *