കുടുംബത്തെയും ജീവിതത്തെയും  കുറിച്ച് മനസ് തുറന്ന് ആര്യ ബഡായി

കുടുംബത്തെയും ജീവിതത്തെയും കുറിച്ച് മനസ് തുറന്ന് ആര്യ ബഡായി

മലയാള സിനിമകളിലും മിനി സ്‌ക്രീനിലും ആരാധകരെ കയ്യിലെടുത്ത നടിയും മോഡലും അവതാരകയുമാണ് ആര്യ ബഡായി എന്നറിയപ്പെടുന്ന ആര്യ ബാബു. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവെന്ന കോമഡി പരിപാടിയിലൂടെയാണ് അവര്‍ ഏറെ ശ്രദ്ധേയമായത്. റിയാലിറ്റി ഷോ പരമ്പരയായ ബിഗ്‌ബോസിന്റെ രണ്ടാം സീസണില്‍ ആര്യ പങ്കെടുത്തിരുന്നു.

തിരുവവന്തപുരം സ്വദേശിയായ ആര്യ ഹോളി ഏയ്ഞ്ചല്‍സ് കോണ്‍വെന്റിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം സിനിമാറ്റിക് സെമി ക്ലാസ്സിക്കല്‍ ഡാന്‍സില്‍ പരിശീലനം നേടി. ഹയര്‍ സെക്കന്ററിക്ക് പഠിക്കുമ്പോഴാണ് ആദ്യമായി അഭിനയിക്കാനുള്ള അവസരം ആര്യക്ക് ലഭിച്ചത്.
18ാം വയസ്സില്‍ വിവാഹിതയായെങ്കിലും ആ ബന്ധം നീണ്ടു പോയില്ല. നടി അര്‍ച്ചന സുശീലന്റെ സഹോദരനെയായിരുന്നു ആര്യ ആദ്യം വിവാഹം ചെയ്തിരുന്നത്. എന്നാല്‍ മകള്‍ പിറന്നശേഷം ഇരുവരും വേര്‍പിരിഞ്ഞു. ശേഷം ബിഗ് ബോസിലേക്ക് പോകും മുമ്പ് ആര്യ മറ്റൊരാളുമായി പ്രണയത്തിലായിരുന്നു.
എന്നാല്‍ ബിഗ് ബോസ് കഴിഞ്ഞ് തിരികെ എത്തിയപ്പോള്‍ ആ ബന്ധവും ഇല്ലാതെയായി. ഏറെനാള്‍ മാനസിക വേദന അനുഭവിച്ചിരുന്നുവെങ്കിലും മിനി സ്‌ക്രീനിലെ അവതാരികയായും മോഡലായും ആര്യ തന്റെ കരിയര്‍ തുടര്‍ന്നു. ഒരു പെണ്‍കുഞ്ഞിനെയും അമ്മയേയും അനിയത്തിയേയും സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും ആര്യയ്ക്ക് വന്നു.
പഠനത്തില്‍ മിടുക്കി അല്ലാതിരുന്നിട്ടും മകളെ എഞ്ചിനീയറിങിന് വിടാനായിരുന്നു അച്ഛന്റെ ആഗ്രഹം. ഞാന്‍ താത്പര്യമില്ലാതെയാണ് കോച്ചിങ്ങിന് പോയത്. എന്റെ ആഗ്രഹം അപ്പോഴും നടി ആകണം എന്നുതന്നെ ആയിരുന്നു, എന്‍ട്രന്‍സ് എഴുതിയെങ്കിലും വന്‍പരാജയമായിരുന്നു. തന്റെ ലോകം സിനിമാ ഫീല്‍ഡാണെന്ന് തിരിച്ചറിഞ്ഞ ആര്യ ആ വഴിക്ക് ജൈത്രയാത്ര തുടര്‍ന്നു. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു.

പതിനഞ്ച് വര്‍ഷമായി ഞാന്‍ ഈ ഫീല്‍ഡില്‍ എത്തിയിട്ട് ഒരു സേവിങ്സോ വീടോ എനിക്കില്ല. ആകെപ്പാടെ ഞാന്‍ വാങ്ങിയത് ഒരു കാര്‍ മാത്രമാണ്. അത് വളരെ അത്യാവശ്യമായതുകൊണ്ട് ഒരു വലിയ കാര്‍ വാങ്ങിച്ചു. അതും ഒരു വലിയ കുടുംബം ഉള്ളതുകൊണ്ട് മാത്രം എന്നാണ് ആര്യ കുടുംബത്തെയും ജീവിതത്തെയും കുറിച്ച് മനസ് തുറന്ന് സംസാരിക്കവെ പറഞ്ഞത്.
ഇപ്പോള്‍ ആരാധ്യം പാടും എന്ന ജനപ്രിയ സംഗീത ഗെയിം ഷോയുടെ അഞ്ചാം സീസണ്‍ ഹോസ്റ്റ് ചെയ്യുന്നു.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *