സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍  അനുവദിക്കില്ല ഡി വൈ എഫ് ഐ

സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ അനുവദിക്കില്ല ഡി വൈ എഫ് ഐ

കോഴിക്കോട് : ദേശീയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്രനീക്കം ഗൂഢവും ആസൂത്രിതവും രാഷ്ട്രീയ ലക്ഷ്യങ്ങളോട് കൂടി ഉള്ളതുമാണ്.കേരളത്തിന്റെ സര്‍വതോന്മുഖമായ വളര്‍ച്ചയില്‍ സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ സഹകരണമേഖല ഒരു ബാങ്കിങ്ങ് സംവിധാനത്തിനപ്പുറം സാധാരണക്കാരന്റെ ജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന ഇടങ്ങളില്‍ സ്വാധീനം ചെലുത്തുകയും, അതോടൊപ്പം തന്നെ നമ്മുടെ നാടിന്റെ വികസനത്തിലും,ദാരിദ്ര്യ നിര്‍മാര്‍ജനത്തിലും നെടുംതൂണായും മാറിയിട്ടുണ്ട്. ഇങ്ങനെയുള്ള സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുന്നതിനും അതിന്റെ വിശ്വാസ്യതയെ ഹനിച്ച് അതു വഴി കേരളത്തിലെ ഗവണ്‍മെന്റിനെ അട്ടിമറിക്കുക എന്ന ലക്ഷ്യവും ഇടതു രാഷ്ട്രീയത്തെ ശിഥിലമാക്കുകയെന്ന അജണ്ടയും സംഘപരിവാര്‍ ഉയര്‍ത്തിക്കൊണ്ട് വരികയാണ്.
കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ളഇഡി യുടെ നീക്കത്തെ ചെറുത്ത് തോല്‍പ്പിക്കുക, ഇഡിയുടെ രാഷ്ട്രീയ വേട്ട അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എല്‍ ജി ലിജീഷ് അധ്യക്ഷത വഹിച്ച.ു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ അരുണ്‍ ,കെ എം നിനു സംസാരിച്ചു.
ജില്ലാ സെക്രട്ടറി പി സി ഷൈജു സ്വാഗതവും,ജില്ലാ ട്രഷറര്‍ ടി കെ സുമേഷ് നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *