കോഴിക്കോട്: കാലിക്കറ്റ് മെട്രോ ബില്‍ഡിംഗ് ഓണേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആസ്ഥാന മന്ദിരമായ മെട്രോ ടവറിന്റെ ശിലാസ്ഥാപന കര്‍മ്മം 25ന് ബുധനാഴ്ച വൈകിട്ട് 4 മണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നിര്‍വ്വഹിക്കുമെന്ന് സൊസൈറ്റി പ്രസിഡണ്ട് എന്‍.വി.ബാബുരാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സഹകരണ രംഗത്ത് നൂതന കര്‍മ്മ പദ്ധതികള്‍ സൊസൈറ്റി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരികയാണ്. പയ്യാനക്കലില്‍ നീതി മെഡിക്കല്‍ സ്റ്റോറും, ലാബും പ്രവര്‍ത്തിക്കുന്നുണ്ട്. മത്സ്യതൊഴിലാളികളും, സാധാരണക്കാരും തിങ്ങിപ്പാര്‍ക്കുന്ന തീര പ്രദേശമായ വെള്ളയില്‍ അവര്‍ക്ക് വേണ്ട പദ്ധതികള്‍ നടപ്പാക്കുമെന്ന് എന്‍.വി.ബാബുരാജ് കുട്ടിച്ചേര്‍ത്തു. പത്രസമ്മേളനത്തില്‍ എന്‍.ഷൈജ, കെ.അവനീന്ദ്രന്‍, ജി.ഗില്‍ബര്‍ട്ട്, ജയാനന്ദന്‍.പി.എന്‍, പുഷ്പലത എന്നിവരും പങ്കെടുത്തു.