കോഴിക്കോട്:കോവിഡിന് ശേഷം പറമ്പില്‍ ബസാര്‍ വഴിയുള്ള ബസുകളുടെ രാത്രി സര്‍വ്വീസ് നിലച്ചത് ഒക്ടോബര്‍ 19 മുതല്‍ പുനരാരംഭിച്ചത് മധുരം അയല്‍പക്ക വേദി ഭാരവാഹിതല യോഗം സ്വാഗതം ചെയ്തു.
പ്രസിഡണ്ട് മഞ്ജുളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി പി.ടി ജയപ്രകാശ് ആര്‍ കെ ഇരവില്‍ എന്‍ എം കേശവന്‍ അബ്ദുറഹ്‌മാന്‍ മാസ്റ്റര്‍ റഫീഖ് പറമ്പില്‍ നിഷ കോതങ്ങാട്ട് സിനിപ്ര കാശ് കെ അനിത ടി.കെ ഷീബ ഹസീന ഭാനു എന്നിവര്‍ സംസാരിച്ചു
മൂന്ന് വര്‍ഷത്തോളമായി രാത്രി എട്ടുമണിക്ക് ശേഷം പറമ്പില്‍ ബസാറിലേക്കും തിരിച്ച് നഗരത്തിലേക്കും ബസ്സുകള്‍ ഓടാതായിട്ട് മധുരം അയല്‍പക്ക വേദി നിരന്തരം നിവേദനങ്ങള്‍ നല്‍കിവന്നിരുന്നു ഇതിന്റെ ഫലമായാണ് ബസ്സുകള്‍ പുനരാരംഭിച്ചത്
കുരുവട്ടൂര്‍ പഞ്ചായത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളായ കൃഷിഭവന്‍ വില്ലേജ് ഓഫീസ് പഞ്ചായത്ത് ഓഫീസ് ആയുര്‍വേദ ആശുപത്രി അലോപ്പതി ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് എത്തിച്ചേരുവാന്‍ ഉപകരിക്കുന്ന നഗരത്തില്‍ നിന്നും പറമ്പില്‍ ബസാര്‍ വഴി പയമ്പ്ര കുന്ദമംഗലം ഭാഗത്തേക്ക് ഓടിയിരുന്നകെഎസ്ആര്‍ടിസി പുനരാരംഭിക്കുവാനും യോഗം ആവശ്യപ്പെട്ടു.