രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കോഴിക്കോട്: ഹിമായത്തുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെയും സിയെസ്‌ക്കോ വനിതാ വേദിയുടെയും, ഹെല്‍പ്പിംഗ് ഹാന്‍ഡ്‌സ് രക്ത ബാങ്കിന്റെയും ആഭിമുഖ്യത്തില്‍ കോഴിക്കോട് ഗവണ്‍മെന്റ് ജനറല്‍ ആശുപത്രി ബീച്ച് രക്ത ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 60ല്‍ അധികം ആളുകള്‍ രക്തം ദാനം ചെയ്തു.

ഹിമാത്ത് സ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി ട്രഷറര്‍ പി.ടി മുഹമ്മദാലി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സിയെസ്‌ക്കോ വനിതാ വേദി കോര്‍ഡിനേറ്റര്‍ സന്നാഫ് പാലക്കണ്ടി അധ്യക്ഷത വഹിച്ചു. ഹിമായത്ത് സ്‌കൂള്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എസ് സര്‍ഷാര്‍അലി സ്വാഗതം പറഞ്ഞു. സിയെസ്‌ക്കോ വനിതാ വേദി പ്രസിഡന്റ് ബ്രസീലിയ ശംസുദ്ധീന്‍ ഹിമായത്ത് സ്‌കൂള്‍ പിടിഎ പ്രസിഡന്റ്പി. വലീദ്, ഹെല്പിംഗ് ഹാന്‍ഡ്‌സ് ബ്ലഡ് ഡോണെര്‍സ് ക്ലബ് കണ്‍വീനര്‍ അബ്ദുല്‍ കലാം ആസാദ്, ബീച്ച് ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്ക് ഓഫീസര്‍ ഡോക്ടര്‍ മേരി ട്രിസ എന്നിവര്‍ സംസാരിച്ചു. എന്‍എസ്എസ് വളണ്ടിയര്‍ ക്യാപ്റ്റന്‍ മുര്‍ഷിദ് നന്ദിയും പറഞ്ഞു

 

Share

Leave a Reply

Your email address will not be published. Required fields are marked *