അക്ഷര ശോഭ പദ്ധതിക്ക് തുടക്കമായി
കൊണ്ടോട്ടി: ലൈബ്രറി സംസ്‌കാരത്തെ നശിപ്പിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ആന്‍ഡ്രോയ്ഡ് ജീവിതങ്ങള്‍ സമൂഹത്തില്‍ അതിവേഗം വളര്‍ന്നുവരുന്നതായി ഡോ.അബ്ദുസമദ് സമദാനി പറഞ്ഞു. കൊണ്ടോട്ടി നഗര സഭയുടെ അക്ഷരശോഭ പദ്ധതിയുടെ ഭാഗമായി നാടിന്റെ എഴുത്തുകാരെ നാടാകെ വായിക്കട്ടെ എന്ന പരിപാടി അദ്ദേഹം ഉദ്ഘാടനം ചെയ്തു. നഗര സഭ ചെയര്‍പേഴ്‌സണ്‍ സി.ടി.ഫാത്തിമത്ത് സുഹറാബി ആധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.സനൂപ്, സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷരായ റംല കൊടവണ്ടി, അഷ്‌റഫ് മടാന്‍, സി.മിനിമോള്‍, എ.മുഹിയുദ്ദീന്‍ അലി, അബീന പുതിയറക്കല്‍, കൗണ്‍സിലര്‍മാരായ സ്വാലിഹ് കുന്നുമ്മല്‍, ശിഹാബ് കോട്ട, സെക്രട്ടറി ഫിറോസ്ഖാന്‍, റോയിച്ചന്‍ ഡോമനിക് പ്രസംഗിച്ചു. ഹംസ കയനിക്കര., ഉമര്‍ മധുവായി,ആബിദ ഹുസൈന്‍, മുസ്തഫ മുണ്ടപ്പലം, കെ.എ.മജീദ് കൊളത്തൂര്‍, ഡോ.സി.അനീസ് മുഹമ്മദ് തുടങ്ങിയവരെ ആദരിച്ചു. സുരേഷ് നീറാട് എഴുത്തുകാരെ പരിചയപ്പെടുത്തി.