തിരുവനന്തപുരം; സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെട്ട കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ (കെആര്‍എഫ്ബി) 118 കോടിയുടെ 10 സ്മാര്‍ട്ട് റോഡുകള്‍ക്ക് കൂടി ടെന്‍ഡറായി. കിള്ളിപ്പാലം, ആട്ടക്കുളങ്ങര 19 കോടി, ആല്‍ത്തറ-ചെന്തിട്ട 71 കോടി , സ്‌പെന്‍സര്‍-ഗ്യാസ്ഹൗസ് ജങ്ഷന്‍ റോഡ് 1.05 കോടി, വിജെടിഹാള്‍-ഫ്‌ളൈ ഓവര്‍ റോഡ് 1.92 കോടി, തൈക്കാട് ഹൗസ്-കീഴെ തമ്പാനൂര്‍ റോഡ് 4.13 കോടി, സ്റ്റാച്യു-ജനറല്‍ ആശുപത്രി റോഡ് 2.37 കോടി, ഫോറസ്റ്റ് ഓഫീസ് ജങ്ഷന്‍-ബേക്കറി ജങ്ഷന്‍ 3.61 കോടി, നോര്‍ക്ക-ഗാന്ധിഭവന്‍ റോഡ് 3.22 കോടി, ഓവര്‍ ബ്രിഡ്ജ് -കലക്ട്രേറ്റ്-ഉപ്പിലാമൂട് ജങ്ഷന്‍ 5.44 കോടി, ജന.ആശുപത്രി-വഞ്ചിയൂര്‍ റോഡ് 6.50 കോടി ഉള്‍പ്പെടെയുള്ള റോഡികള്‍ക്കാണ് ടെന്‍ഡറായത്. കാലാവസ്ഥ അനുകൂലമെങ്കില്‍ നിര്‍മ്മാണം നവംബറിന് മുന്‍പ് തുടങ്ങും.
കൂടാതെ കെആര്‍എഫ്ബിയുടെ ചുമതലയിലുള്ള 28 റോഡിന്റെ നിര്‍മ്മാണവും വോഗത്തിലാക്കാന്‍ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്യാഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. റോഡ് പ്രവര്‍ത്തികളുടെ മേല്‍നോട്ടത്തിന് കെആര്‍എഫ്ബിയുടെ നേതൃത്വത്തില്‍ പ്രത്യേക നിരീക്ഷണ സംവിധാനവും ഒരുക്കി.