ആളുകള്‍ക്കിടയില്‍ ട്രെന്റിങായ സോഷ്യല്‍ മീഡിയ ആപ്പാണ് ഇന്‍സ്റ്റഗ്രാം.സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുന്ന ഫോട്ടോയ്ക്ക് ക്വാളിറ്റിയില്ലെന്ന് തോന്നാറുണ്ടോ?.. എങ്കില്‍ അതിന് പരിഹാരമുണ്ട്.
ക്വാളിറ്റി വര്‍ധിപ്പിക്കാന്‍ ഇവ ചെയ്തുനോക്കൂ..
- നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഇന്‍സ്റ്റാഗ്രാം ആപ്പ് തുറന്ന് ലോഗിന്‍ ചെയ്യുക .
- അടുത്തതായി, സെറ്റിങ്‌സ്& പ്രൈവസി ഓപ്ഷന്‍ ക്ലിക്ക് ചെയ്യു.
- തുടര്‍ന്ന് ഡാറ്റ യൂസേജ് &മീഡിയ ക്വാളിറ്റിയില്‍ ക്ലിക്ക് ചെയ്യുക.
ഡാറ്റ സേവര്‍ ഓഫാക്കിയിട്ടുണ്ടോയെന്ന് ഇവിടെ പരിശോധിക്കുക. upload at highest quality ഓപ്ഷന്‍ ഓണാക്കി വയ്ക്കുക.പിന്നീട് ഉയര്‍ന്ന നിലവാരമുള്ള അപ്‌ലോഡ് ചെയ്യാം.
ഈ ക്രമീകരണങ്ങളില്‍ മാറ്റം വരുത്തിയ ശേഷം ഫോട്ടോസ്, വീഡിയോകള്‍ എന്നിവ അപ്പ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അവ മികച്ച ക്വാളിറ്റിയില്‍ തന്നെ അപ്‌ലോഡ് ചെയ്യാന്‍ സാധിക്കുന്നതായി കാണാന്‍ കഴിയും. എന്നാല്‍ ഇത്തരത്തില്‍ കണ്ടന്റുകള്‍ അപ്‌ലോഡ് ചെയ്യുന്നതിന് ഉയര്‍ന്ന ഡേറ്റ ഉപയോഗിക്കേണ്ടി വരും