കര്‍ഷകര്‍ക്ക്  നഷ്ടപരിഹാരം നല്കണം, കൃഷിമന്ത്രിയ്ക്ക്  നിവേദനം നല്കി

കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്കണം, കൃഷിമന്ത്രിയ്ക്ക് നിവേദനം നല്കി

എടത്വ: രണ്ടാം കൃഷിയില്‍ കനത്ത നഷ്ടം നേരിട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനും എടത്വ വികസന സമിതി ജനറല്‍ സെക്രട്ടറിയുമായ ഡോ.ജോണ്‍സണ്‍ വി.ഇടിക്കുള സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി.പ്രസാദിന് നിവേദനം നല്കി.

പ്രതീക്ഷിക്കാത്ത സാഹചര്യത്തില്‍ ഉണ്ടായ കനത്ത മഴയെ തുടര്‍ന്ന് നെല്‍ചെടികള്‍ വീണതു കനത്ത നഷ്ടമാണ് നെല്‍കര്‍ഷകര്‍ നേരിടേണ്ടി വന്നത്.ഏക്കറിന് 25 ക്വിന്റല്‍ പ്രതീക്ഷിച്ചപ്പോള്‍ വെറും 15 ക്വിന്റലില്‍ താഴെ മാത്രമാണ് ലഭിച്ചത്. ഏക്കറിന് 35000 രൂപ മുതല്‍ 40000 രൂപ വരെ ചെലവഴിച്ചാണ് വിളവ് വരെ എത്തിച്ചത്. കനത്ത മഴയും കാറ്റും വന്‍ വിളവ് നഷ്ടമാണ് വരുത്തി വെച്ചത്.

കര്‍ഷകന് ഉണ്ടായ നഷ്ടങ്ങള്‍ എല്ലാം കണക്കിലെടുത്ത് നഷ്ടപരിഹാരവും പി.ആര്‍.എസും വിതരണം ചെയ്യുവാന്‍ അടിയന്തിര നടപടി ഉണ്ടാകണമെന്ന് നിവേദനത്തിലൂടെ ആവശ്യപെട്ടു.ഇത് സംബന്ധിച്ച് മാധ്യമങ്ങളില്‍ പ്രസിദ്ധികരിച്ച വാര്‍ത്തയും നിവേദനത്തോടൊപ്പം ഉള്‍പ്പെടുത്തിയിരുന്നു. എ.എം ആരിഫ് എം.പി ,പി .പി ചിത്തരഞ്ജന്‍ എംഎല്‍എ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് നിവേദനം നല്കിയത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *