നായനാര്‍ സദനത്തിലെ ഭിന്നശേഷിക്കാര്‍ക്ക് ദേശീയാംഗീകാരം

നായനാര്‍ സദനത്തിലെ ഭിന്നശേഷിക്കാര്‍ക്ക് ദേശീയാംഗീകാരം

കോഴിക്കോട്: പൊതുവിദ്യാഭ്യാസ വകുപ്പ് 2023 ഒക്ടോബര്‍ 27 നു തിരുവനന്തപുരത്തു നടത്തുന്ന ദേശീയ വിദ്യാഭ്യാസ കോണ്‍ക്ലേവില്‍ ആദരിക്കാന്‍ ദേശീയതലത്തില്‍നിന്നു തിരഞ്ഞെടുത്ത അഞ്ചു ഭിന്നശേഷിക്കാരില്‍ രണ്ടുപേരും കോഴിക്കോട് എരഞ്ഞിപ്പാലത്തെ യുഎല്‍ കെയര്‍ നായനാര്‍ സദനത്തില്‍നിന്ന്. ഊരാളുങ്കല്‍ സൊസൈറ്റിയുടെ ക്ഷേമവിഭാഗമായ യുഎല്‍സിസിഎസ് ഫൗണ്ടേഷന്‍ നടത്തുന്ന സദനത്തിലെ സവിശേഷമായ തൊഴില്‍പരിശീലനം നേടി വ്യത്യസ്തസ്ഥാപനങ്ങളില്‍ ജോലി കരസ്ഥമാക്കിയ കെ. അഖിലിനും കെ. കെ. അഞ്ജലി സുരേന്ദ്രനും ആണ് ഈ ദേശീയാംഗീകാരം.

കോഴിക്കോട് വെസ്റ്റ് ഹിലിലെ ഡോ. മനോജ് ഇഎന്‍ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ആണ് കെ. അഖില്‍ ജോലി ചെയ്യുന്നത്. കെ. കെ. അഞ്ജലി സുരേന്ദ്രന്‍ കോഴിക്കോട് ഡൌണ്‍സ് സിന്‍ഡ്രോം ട്രസ്റ്റും യുഎല്‍സിസിഎസ് ഫൌണ്ടേഷനും സംയുക്തമായി കോഴിക്കോട് നടക്കാവില്‍ നടത്തിവരുന്ന സര്‍ഗശേഷി ഹാന്റിക്രാഫ്റ്റ്‌സ് ഷോറൂമിലെ സെയില്‍സ് സ്റ്റാഫും.
പ്രതിസന്ധികളെ മറികടന്ന് ജീവിതവിജയം നേടിയ ഭിന്നശേഷിക്കാരായ വ്യക്തികളെയാണ് ആദരിക്കുന്നത്. എസ്സിഇആര്‍ടി കേരളയും സമഗ്രശിക്ഷാ കേരളയും ചേര്‍ന്ന് ടാഗോര്‍ തിയേറ്ററില്‍ ആണു പരിപാടി സംഘടിപ്പിക്കുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *