ഇനി ഒരു വാട്‌സ്ആപ്പില്‍ രണ്ട് അക്കൗണ്ടുകള്‍ തുറക്കാം; പുതിയ ഫീച്ചര്‍ ഉടന്‍

ഇനി ഒരു വാട്‌സ്ആപ്പില്‍ രണ്ട് അക്കൗണ്ടുകള്‍ തുറക്കാം; പുതിയ ഫീച്ചര്‍ ഉടന്‍

ഇനി ഒരു വാട്സാപ്പ് ആപ്പില്‍ വ്യത്യസ്ത അക്കൗണ്ടുകള്‍ ഒരേസമയം ലോഗിന്‍ ചെയ്യാനാവും. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുന്ന രീതിയിലാണ് പുതിയ ഫീച്ചര്‍. രണ്ട് അക്കൗണ്ടുകള്‍ മാറി മാറി ഉപയോഗിക്കാന്‍ കഴിയും.

അതേസമയം രണ്ട് അക്കൗണ്ടുകള്‍ക്കും വെവ്വേറെ പ്രൈവസി സെറ്റിങ്സും നോട്ടിഫിക്കേഷന്‍ സെറ്റിങ്സും ആയിരിക്കും ഉണ്ടാവുക. വാട്സാപ്പിന്റെ ബീറ്റാ പതിപ്പുകളിലും സ്റ്റേബിള്‍ വേര്‍ഷനിവും ഈ അപ്ഡേറ്റുകള്‍ എത്തിയിട്ടുണ്ട്. താമസിക്കാതെ എല്ലാ ഉപയോക്താക്കളിലേക്കും വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍ ലഭിച്ചു തുടങ്ങും.

ഒരേ ആപ്പില്‍ തന്നെ വ്യത്യസ്തമായ അക്കൗണ്ടുകള്‍ ഒരേസമയം ലോഗിന്‍ ചെയ്യാനാവും. ടെലഗ്രാം ആപ്പില്‍ ഇതിനകം ഈ ഫീച്ചര്‍ ലഭ്യമായിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *