ആലപ്പുഴ: 2022 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ എല്ലാ ദിവസവും വ്യത്യസ്ഥ വിഷയങ്ങളില്‍ 16 വരിയില്‍ കുറയാത്ത താള നിബദ്ധ കവിതകളെഴുതി യു.ആര്‍.എഫ് ലോക റെക്കോര്‍ഡില്‍ ഇടം നേടിയ കവിയും ഗാനരചയിതാവും പൊതുപ്രവര്‍ത്തകനുമായ സി.ജി. മധു കാവുങ്കലിന് യു. ആര്‍.എഫ് ലോക റെക്കോര്‍ഡ് പ്രതിനിധികള്‍ അംഗീകാരപത്രവും മുദ്രയും സമര്‍പ്പിച്ചു.മുഹമ്മ ഗൗരി നന്ദനം ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.പി ചിത്തരഞ്ജന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. .എ.എം ആരിഫ് എം.പി അംഗീക്കാരപത്രം മധുവിനു സമര്‍പ്പിച്ചു.
അഗീകാര പ്രഖ്യാപനം യു.ആര്‍.എഫ് വേള്‍ഡ് റെക്കോര്‍ഡ് ചീഫ് എഡിറ്റര്‍ ഗിന്നസ് ഡോ. സുനില്‍ ജോസഫും മുദ്രസമര്‍പ്പണം യു.ആര്‍.എഫ് വേള്‍ഡ് റെക്കോര്‍ഡ് ജൂറി അംഗം ഡോ ജോണ്‍സണ്‍.വി. ഇടിക്കുളയും നിര്‍വ്വഹിച്ചു. കാര്‍ഡ് ബാങ്ക് പ്രസിഡന്റ് ഷാജി മോഹന്‍, മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു, മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ടി.വി അജീത്കുമാര്‍ ദേശിയ സേവാഭാരതി ജില്ല സെക്രട്ടറി പി ശ്രീജിത്ത്, എ.എന്‍ പുരം ശിവകുമാര്‍ , സി.പി രവീന്ദ്രന്‍, വിമല്‍ റോയി, എന്‍.റ്റി. റെജി, ജി.സതീഷ്, എം.വി സുനില്‍കുമാര്‍, മായ സാജന്‍, എസ്. ടി റെജി, അനില്‍ നീലാംബരി, പ്രഹ്‌ളാദന്‍, സാത്വികന്‍ എന്നിവര്‍ സംസാരിച്ചു.യു.ആര്‍.എഫ് ലോക റിക്കോര്‍ഡില്‍ ഇടം നേടിയ സി.ജി. മധു കാവുങ്കലിനെ വിവിധ സംഘടനകളുടെ പ്രതിനിധികള്‍ ഹാരമണിയിച്ചു.