അത്യാവശ്യത്തിന് കുറച്ച് പണം ആവശ്യമായി വന്നാല്‍ സാധാരണയായി പരിചയക്കാരോട് ചോദിക്കുകയോ അല്ലെങ്കില്‍ പെട്ടെന്ന് ലോണ്‍ എടുക്കുകയോ ആണ് ചെയ്യാറ്. എന്നാല്‍ ഇനി ചെറുകിട വ്യാപാരികള്‍ ഇത്തരം ചെറിയ തുകയ്ക്കായി പലവഴികള്‍ തേടേണ്ട. സഹായ വായ്പയുമായി ഗൂഗ്ള്‍ പേയുണ്ട്. സചേത് ലോണ്‍ എന്ന പേരിലാണ് കമ്പനി ചെറുകിട വ്യാപാരികള്‍ക്കായി വായ്പ നല്‍കുന്നത്. 15000 രൂപ വരെയാണ് ഇത്തരത്തില്‍ വായ്പയായി നല്‍കുക. 111 രൂപയിലാണ് പ്രതിമാസ തിരിച്ചടവ് തുടങ്ങുക. ഡി.എം.ഐ ഫിനാന്‍സുമായി ചേര്‍ന്നാണ് കമ്പനി വായ്പകള്‍ നല്‍കുന്നത്.
ഇപേ ലേറ്റര്‍ സംവിധാനത്തിലൂടെയാണ് ഗൂഗിള്‍ വ്യാപാരികള്‍ക്ക് വായ്പ നല്‍കുന്നുണ്ട്. ഓണ്‍ലൈന്‍, ഓഫ്ലൈന് വ്യാപാരികള്‍ക്ക് അവരുടെ വ്യാപാരാവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഇത്തരത്തില്‍ വായ്പ. ഐ.സി.ഐ.സി.ഐ ബാങ്കുമായി ചേര്‍ന്ന് യു.പി.ഐ ആപിലൂടെ നേരത്തെ ഗൂഗിള്‍ വായ്പ അവതരിപ്പിച്ചിരുന്നു. ഇതിന് പുറമേ വായ്പ നല്‍കുന്നതിന് ആക്സിസ് ബാങ്കുമായും ചേര്‍ന്ന് ഗൂഗിള്‍ പ്രവര്‍ത്തിച്ചിരുന്നു.
കഴിഞ്ഞ 12 മാസത്തിനിടെ 167 ലക്ഷം കോടിയുടെ ഇടപാടുകള്‍ ഗൂഗിള്‍ പേയിലൂടെ നടന്നുവെന്ന് കമ്പനി വൈസ് പ്രസിഡന്റ് അംബരീഷ് കെഗ്നഗെ പറഞ്ഞു. ഗൂഗിള്‍ നല്കിയ വായ്പകളില്‍ പകുതിയും കൊടുത്തത് പ്രതിമാസം 30,000 രൂപയില്‍ താഴെ മാത്രം വരുമാനമുള്ളവര്ക്കാണെന്നും അദ്ദേഹം അറിയിച്ചു.