ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദി വാര്‍ഷിക ആഘോഷം ബ്രോഷര്‍ പ്രകാശനം ചെയ്തു

ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദി വാര്‍ഷിക ആഘോഷം ബ്രോഷര്‍ പ്രകാശനം ചെയ്തു

കാസര്‍ഗോഡ്: സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ ജീവകാരുണ്യ കലാകായിക മേഖലകളില്‍ കാല്‍ നുറ്റാണ്ട് കാലമായി നാട്ടിലും മറുനാട്ടിലുമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ദുബായ് മലബാര്‍ കലാസാംസ്‌കാരിക വേദിയുടെ 24 മത് വാര്‍ഷിക ആഘോഷം നവംബര്‍ 12ന് ദുബായില്‍ വച്ച് നടക്കും.

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കിയവര്‍ക്കാണ് വര്‍ഷങ്ങളായി അവാര്‍ഡ് നല്‍കി ആദരിച്ചു വരുന്നത് സ്‌നേഹപൂര്‍വ്വം 2023 പരിപാടിയുടെ ബ്രോഷര്‍ കര്‍ണാടക നഗര പാലിക ഹജ്ജ് വകുപ്പ് മന്ത്രി റഹിംഖാന്‍ പ്രകാശനം ചെയ്തു കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് സെക്രട്ടറി ടി എം ശാഹിദ് തെക്കില്‍ വാണിജ്യ പ്രമുഖനായ, യൂസഫ് അല്‍ ഫലഹ്,മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡറ് മുജീബ് കമ്പാര്‍ സംബന്ധിച്ചു.

ദുബായ് മലബാര്‍ കലാസാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനറും കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനു മായ അഷ്റഫ് കര്‍ള സ്വാഗതം പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *