വിലപിടിപ്പുള്ള വസ്തുക്കള്‍ സുരക്ഷിതമായി സൂക്ഷിക്കാനൊരിടം എന്ന നിലയില്‍ ഒട്ടുമിക്ക ആളുകളും തിരഞ്ഞെടുക്കുന്ന ഓപ്ഷനാണ് ബാങ്ക് ലോക്കര്‍. വ്യക്തികള്‍ക്ക് പുറമെ കമ്പനികള്‍, അസോസിയേഷന്‍, ക്ലബ്ബുകള്‍ എന്നിവയും സാധാരണയായി ബാങ്ക് ലോക്കര്‍ സൗകര്യം പ്രയോജനപ്പെടുത്താറുണ്ട്.
എന്നാല്‍ എന്തൊക്കെ വസ്തുക്കള്‍ ലോക്കറില്‍ സൂക്ഷിക്കാമെന്ന കാര്യത്തില്‍ പലര്‍ക്കും വ്യക്തതയുണ്ടാവില്ല. അടുത്തിടെ റിസര്‍വ് ബാങ്ക് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ ഇതിനുള്ള ഉത്തരമുണ്ട്.
ചെറിയ തുകയിലൂടെ വരെ ബാങ്കുകള്‍ സുരക്ഷ ഉറപ്പു നല്‍കാറുണ്ട്. എന്നാല്‍ ബാങ്ക് ലോക്കറില്‍ പണം സൂക്ഷിക്കുന്നത് ഇനി മുതല്‍ അനുവദനീയമല്ല.എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നീ ബാങ്കുകളില്‍ പണമോ കറന്‍സിയോ സൂക്ഷിക്കാന്‍ സാധിക്കില്ല. പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം നിലവിലുള്ള എല്ലാ ലോക്കര്‍ ഉടമകളും ഈ കരാറാണ് പാലിക്കേണ്ടത്. പുതിയ കരാറുകള്‍ നടപ്പിലാക്കുന്നതിന് വേണ്ടി 2023 ഡിസംബര്‍ 31 വരെ ആര്‍ബിഐ സമയപരിധി നീട്ടിയിട്ടുണ്ട്.
ബാങ്ക് ലോക്കറുകള്‍ ആഭരണങ്ങളും രേഖകളും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. പിഎന്‍ബിയുടെ പുതുക്കിയ ലോക്കര്‍ കരാര്‍ അനുസരിച്ച് ആയുധങ്ങള്‍, സ്ഫോടക വസ്തുക്കള്‍, മയക്കുമരുന്ന്, നിരോധിത വസ്തുക്കള്‍, നശിക്കുന്ന വസ്തുക്കള്‍, റേഡിയോ ആക്ടീവ് വസ്തുക്കള്‍, നിയമവിരുദ്ധ വസ്തുക്കള്‍ എന്നിവ സൂക്ഷിക്കുന്നതില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സ്വത്ത് രേഖകള്‍, ആഭരണങ്ങള്‍, ലോണ്‍ രേഖകള്‍, ജനന വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, സേവിംഗ്സ് ബോണ്ടുകള്‍, ഇന്‍ഷുറന്‍സ് പോളിസികള്‍, പ്രധാനപ്പെട്ട രേഖകള്‍ എന്നിവ സൂക്ഷിക്കുന്നതിന് ബാങ്ക് ലോക്കറുകള്‍ ഉപയോഗിക്കാം.