ഗതാഗതക്കുരുക്കില്‍പ്പെട്ട് താമസിച്ചെത്തിയ അനുഭവം എല്ലാവര്‍ക്കുമുണ്ടാകും. ചില സമയങ്ങളില്‍ ട്രാഫിക് പൊലിസിന് പോലും നിയന്ത്രിക്കാനാവാത്ത അത്രയും കുരുക്കുണ്ടാവാറുണ്ട്. നഗരങ്ങളിലെ ഗതാഗത കുരുക്കഴുക്കാനൊരുങ്ങുകയാണ് ഗൂഗിള്‍ എഐ.
ബാംഗ്ലൂര്‍, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ഗൂഗിള്‍ എഐ എങ്ങനെയാണ് ട്രാഫിക് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതെന്ന് വിശദീകരിക്കുന്ന മുന്‍ ഷവോമി പ്രൊഡക്റ്റ് മാനേജര്‍ സുദീപ് സാഹുവിന്റെ ട്വീറ്റ് ഇപ്പോള്‍ വൈറലാണ്. ഗൂഗിളിന്റെ പ്രോജക്ട് ഗ്രീന്‍ ലൈറ്റിന്റെ ഭാഗമായി ബാംഗ്ലൂരില്‍ പുതിയ ട്രാഫിക് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ട്വീറ്റില്‍ പറയുന്നു. വിവിധ കവലകളില്‍ നഗരങ്ങളുടെ ഗതാഗതം സുഗമമാക്കാന്‍ ഈ സംരംഭം ലക്ഷ്യമിടുന്നു. പദ്ധതിയെ കുറിച്ച് വിശദമായി വിവരിക്കുന്ന ഗൂഗിളില്‍ നിന്നുള്ള ഒരു വീഡിയോയും സാഹു ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
ഗൂഗിള്‍ മാപ്പില്‍ നിന്നുള്ള ഡാറ്റ വിശകലനം ചെയ്ത് ഒരു പ്രത്യേക പ്രദേശത്തെ ഡ്രൈവിംഗ് ട്രെന്‍ഡുകള്‍ ശ്രദ്ധിച്ചാണ് ഇത് ചെയ്യുന്നത്.