നമുക്ക് വിജയിക്കണോ ജീവിത വിജയം നേടിയവരുടെ ഈ വഴികള്‍ പിന്തുടരാം

നമുക്ക് വിജയിക്കണോ ജീവിത വിജയം നേടിയവരുടെ ഈ വഴികള്‍ പിന്തുടരാം

ഉന്നത വിജയം നേടിയവരുടെ ജീവിത വഴികള്‍ പിന്തുടരുന്നതിന് ആഗ്രഹിക്കാത്തവരായി ആരുണ്ട്? ഉന്നത വിജയം നേടിയ പലരുടെയും ജീവിതം പരിശോധിച്ചാല്‍ അവരെല്ലാം സൂര്യോദയത്തിന് മുന്‍പ് ഉണരുന്നവരായി കാണാന്‍ കഴിയും. അതിന് കാരണം ആ സമയത്തെ നിശബ്ദതയും പ്രഭാതത്തിന്റെ ആഗമനവും അവരുടെ പഠന പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ അനുയോജ്യമാണെന്ന് കണ്ടെത്താന്‍ കഴിയും.

ദിവസത്തിന്റെ തുടക്കത്തില്‍ പ്ലാനിങ് നടത്താന്‍ പറ്റിയ സമയമാണിത്. പ്രഭാത കൃത്യങ്ങള്‍ക്ക് ശേഷം പഠനവും, തുടര്‍ന്ന് വ്യായാമവും ചെയ്യുമ്പോള്‍ ശരീരത്തിനും, മനസിനും ഉത്തേജനം ലഭിക്കുകയും സുഖപ്രദവും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റമുള്ള ഒരു ദിവസം ലഭിക്കാന്‍ സാധിക്കുന്നു.

പ്രാര്‍ത്ഥന ധ്യാനം എന്നിവ മനസ്സിന്റെ ഏകാഗ്രതയെ ബലപ്പെടുത്തുകയും, തുടര്‍ പ്രവര്‍ത്തനങ്ങളില്‍ നല്ല ശ്രദ്ധ കൊടുക്കാനും സഹായിക്കുന്നു. തുടര്‍ന്ന് പോഷക സമൃദ്ധമായ പ്രഭാത ഭക്ഷണം കൂടിയാവുമ്പോള്‍ കാലത്ത് തന്നെ ഒരു മികച്ച തുടക്കത്തിന് നമ്മെ പ്രാപ്തരാക്കുന്നു. അതുകൊണ്ടാണ് പ്രഭാത ഭക്ഷണം രാജാവിനെ പോലെ കഴിക്കണമെന്ന് നിര്‍ദേശിക്കുന്നത്.

തുടര്‍ച്ചയായി കൊണ്ട്‌പോകേണ്ട ഒന്നാണ് വായന. വായന രണ്ട് തരത്തിലാണ്. സാധാരണ വാര്‍ത്തയറിയാനുള്ള വായന, ഗഹന വായന. പത്രവായന ദൈനം ദിന വാര്‍ത്തകള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നു. എന്നാല്‍ ഉത്കൃഷ്ട കൃതികള്‍ വായിക്കുന്നത് ജീവിത വീക്ഷണം മഹത്തരമാക്കുന്നതിന് വളരെയധികം പ്രയോജനപ്രദമാണ്.

ഡിജിറ്റല്‍ യുഗമായത്‌കൊണ്ട് നമുക്കതില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാനാവില്ലെങ്കിലും അതിരാവിലെ തന്നെ അതില്‍ മുഴുകുന്നതിന് പകരം പ്രിയപ്പെട്ടവരുമായി ആഴത്തില്‍ ഇടപെടുകയും സ്‌നേഹ ബന്ധം നിലനിര്‍ത്താനും ശ്രമിക്കുക വഴി കുടുംബ ബന്ധവും, സൗഹൃദ ബന്ധവും കൂടുതല്‍ മധുരതരമാവും.

പോസിറ്റീവായി ചിന്തിക്കുകയും അതിന് വേണ്ടി പ്രവര്‍ത്തിക്കുകയും വേണം. പോസിറ്റീവായ മന്ത്രങ്ങള്‍ ഉരുവിടുന്നതും അത്തരം സിംമ്പലുകള്‍ നോക്കുന്നതും ആരോഗ്യകരമാണ്.

ആവശ്യത്തിന് വേണ്ട വെള്ളം കുടിക്കുക വഴി ശരീരത്തിന് ഉന്മേഷം ലഭിക്കുന്നു. രാവിലെ കുടിക്കുന്ന വെള്ളത്തില്‍ അല്‍പം നാരങ്ങ ചേര്‍ക്കുന്നത് ദഹനത്തെ സഹായിക്കുകയും, കോശങ്ങള്‍ക്ക് പുനരുജ്ജീവനം നല്‍കുകയും ചെയ്യുന്നു.

നമ്മള്‍ മറ്റുള്ളവര്‍ക്ക് കഴിയുന്ന ഉപകാരങ്ങള്‍ ചെയ്യുകയും നമുക്കാരെങ്കിലും സഹായ ഹസ്തം നീട്ടിയാല്‍ അവര്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അര്‍പ്പിക്കുകയും വേണം. വ്യക്തികളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ നന്മകളില്‍ മതിപ്പോടെ സംസാരിക്കുകയും വേണം.
നല്ല ശീലങ്ങള്‍തുടര്‍ച്ചയായി പിന്തുടരുമ്പോള്‍ കര്‍മ്മ മേഖലകളില്‍ മികച്ച വ്യക്തിത്വമായി പരിവര്‍ത്തിപ്പിക്കപ്പെടും.തീര്‍ച്ചയായും നമുക്കാവഴി തിരഞ്ഞെടുക്കാം.

Share

Leave a Reply

Your email address will not be published. Required fields are marked *