ഇന്ത്യയില്‍ ഭീകരാക്രമണ സാധ്യത കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി കാനഡ

ഇന്ത്യയില്‍ ഭീകരാക്രമണ സാധ്യത കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി കാനഡ

ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവരും ഇന്ത്യയില്‍ താമസിക്കുന്നവരുമായ കനേഡിയന്‍ പൗരന്‍മാര്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി കാനഡ. 41 നയതന്ത്ര പ്രതിനിധികളെ ഇന്ത്യയില്‍നിന്നു പിന്‍വലിച്ചതിനു പിന്നാലെയാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. ഇന്ത്യയിലുടനീളം ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നും അതിനാല്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്നുമാണ് നിര്‍ദേശം.

കാനഡയും ഇന്ത്യയും തമ്മില്‍ അടുത്തിടെയുണ്ടായ സംഭവ വികസങ്ങളെത്തുടര്‍ന്ന് കാനഡയ്‌ക്കെതിരെ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും പ്രചാരണം നടക്കുന്നുവെന്ന് നിര്‍ദേശത്തില്‍ പറയുന്നു. കാനഡയ്‌ക്കെതിരെ പ്രതിഷേധത്തിനും അതിക്രമത്തിനും സാധ്യതയുണ്ട്. ഡല്‍ഹിയിലും മറ്റും താമസിക്കുന്നവര്‍ അപരിചിതരുമായി യാതൊരു വിവരവും പങ്കുവയ്ക്കരുതെന്നും ആഹ്വാനം. മുംബൈ, ചണ്ഡിഗഡ്, ബെംഗളൂരു എന്നീ നഗരങ്ങളിലെ കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ഈ നഗരങ്ങളില്‍ താമസിക്കുന്ന കാനഡക്കാര്‍ ആവശ്യമെങ്കില്‍ ഡല്‍ഹിയിലെ ഹൈ കമ്മിഷന്‍ ഓഫിസുമായി ബന്ധപ്പെടണമെന്നും അറിയിപ്പില്‍ പറയുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *