കൂടുതല്‍ സുരക്ഷയോടെ ഇനി മെസേജുകള്‍ അവതരിപ്പിക്കാം. സുരക്ഷാ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ആന്‍ഡ്രോയിഡ് ഡിവൈസുകള്‍ക്കുള്ള പാസ് കീ സ്‌പോര്‍ട്ടാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഈ ഫീച്ചറിലൂടെ ഉപയോക്താക്കള്‍ക്ക് ബയോമെട്രിക് ഓതന്റിക്കേഷനോ ഡിവൈസ് പിന്നോ ഉപയോഗിച്ച് അക്കൗണ്ടുകളിലേക്ക് തിരികെ ലോഗിന്‍ ചെയ്യാന്‍ സാധിക്കും. ഇത് ലോഗിന്‍ എളുപ്പമാക്കുന്നു.
നേരത്തെ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് വണ്‍ടൈം പാസ്വേഡും (OTP) ടു-സ്റ്റെപ്പ് ഓതന്റിക്കേഷനായി ഓപ്ഷണല്‍ 6 അക്ക പിന്‍ നമ്പരും നല്‍കേണ്ട ആവശ്യമുണ്ടായിരുന്നു. പാസ്‌കീ സപ്പോര്‍ട്ട് ലഭിച്ച ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് അവരുടെ ഡിവൈസുകളില്‍ സേവ് ചെയ്തിരിക്കുന്ന പാസ്‌കീ ഉപയോഗിച്ച് അക്കൗണ്ടിലേക്ക് തിരികെ ലോഗിന്‍ ചെയ്യാന്‍ സാധിക്കും. ഇത് കൂടാതെ ഫോണില്‍ നല്‍കിയിട്ടുള്ള ഫേസ് ഡിറ്റക്ഷനും ഫിംഗര്‍പ്രിന്റ് ഓതന്റിക്കേഷനും ആപ്പിലും ഉപയോഗിക്കാന്‍ സാധിക്കും.
ഫാസ്റ്റ് ഐഡന്റിറ്റി ഓണ്‍ലൈന്‍ (FIDO) ‘സിക്രറ്റ്’ എന്ന സംവിധാനമാണ് പാസ് കീ ഫീച്ചറില്‍ ഉപയോഗിക്കുന്നത്. ഇത് സ്മാര്‍ട്ട്ഫോണ്‍ പോലുള്ള ഡിവൈസുകളില്‍ സ്റ്റോര്‍ ചെയ്യുകയും പാസ്വേഡുകള്‍ക്ക് പകരം വെബ്സൈറ്റുകളിലേക്ക് ലോഗിന്‍ ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു. പാസ്‌കീകള്‍ ഒരേസമയം പ്രവര്‍ത്തിക്കുന്ന രണ്ട് സാങ്കേതികവിദ്യകളെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. നിങ്ങളുടെ സ്മാര്‍ട്ട്ഫോണിലെ ജനറല്‍ കീ ക്രിപ്റ്റോഗ്രഫിയും ബയോമെട്രിക് ഓതന്റിക്കേഷനുമാണ് ഇതിനായി ഉപയോഗിക്കുന്നത്.