വന്ദേമെട്രോ ഉടന്‍ കേരളത്തിലേക്ക്; 130 കിലോമീറ്റര്‍ വേഗം, പ്രധാന സ്ഥലങ്ങളിലെല്ലാം സര്‍വ്വീസ്

വന്ദേമെട്രോ ഉടന്‍ കേരളത്തിലേക്ക്; 130 കിലോമീറ്റര്‍ വേഗം, പ്രധാന സ്ഥലങ്ങളിലെല്ലാം സര്‍വ്വീസ്

ഇനി യാത്രകള്‍ കൂടുതല്‍ സുഗമമാകും. കേരളത്തില്‍ വന്ദേ മെട്രോ അവതരിപ്പിക്കാനൊരുങ്ങി റെയില്‍വേ. ട്രെയിന്‍ റൂട്ടുകള്‍ സംബന്ധിച്ച് റെയില്‍വേ ആലോചന തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് വീതം വന്ദേമെട്രോ ട്രെയിനുകളാണു ഓരോ സോണിനോടും ശുപാര്‍ശചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പാസഞ്ചര്‍ ട്രെയിനുകളുടെ എല്ലാ സ്റ്റോപ്പുകളും വന്ദേ മെട്രോയ്ക്കുണ്ടാവില്ല. ദക്ഷിണ റെയില്‍വേയുടെ ശുപാര്‍ശ അനുസരിച്ചാകും റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം.

എറണാകുളം-കോഴിക്കോട്, കോഴിക്കോട്-പാലക്കാട്, പാലക്കാട്-കോട്ടയം, എറണാകുളം-കോയമ്പത്തൂര്‍, മധുര-ഗുരുവായൂര്‍, തിരുവനന്തപുരം-എറണാകുളം, കൊല്ലം-തിരുനെല്‍വേലി, കൊല്ലം-തൃശൂര്‍, മംഗളൂരു-കോഴിക്കോട്, നിലമ്പൂര്‍-മേട്ടുപ്പാളയം എന്നീ റൂട്ടുകളിലാണു കേരളത്തില്‍ വന്ദേമെട്രോ ട്രെയിനുകള്‍ക്കു സാധ്യത.

പൂര്‍ണമായും ശീതീകരിച്ച 12 കോച്ചുകളാണു വന്ദേമെട്രോയിലുണ്ടാകുക. 130 കിലോമീറ്റര്‍ വേഗമുണ്ടാകും. വന്ദേഭാരത് മാതൃകയില്‍ വീതിയേറിയ ജനാലകള്‍, ഓട്ടമാറ്റിക് ഡോര്‍ തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. ആദ്യ വന്ദേമെട്രോ റേക്ക് ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി നവംബര്‍ അവസാനം പുറത്തിറക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *