സ്വര്‍ണവില വീണ്ടും ഉയരുന്നു. ഇന്ന് ഗ്രാമിന് 25 രൂപ വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5570 രൂപയായി. പവന് 44,560 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 4623 രൂപയാണ്. ഈ വര്‍ഷം മെയ് അഞ്ചിനാണ് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡിലെത്തിയത്. അന്ന് പവന് 45,760 രൂപയായിരുന്നു.
ഇസ്രായേല്‍-ഹമാസ് യുദ്ധം രാജ്യാന്തര വിപണിയെ ബാധിച്ചിട്ടുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. അന്താരാഷ്ട്ര സ്വര്‍ണ്ണവില 1,950 ഡോളറിന് മുകളിലേക്ക് ഉയര്‍ന്നു. 1931 ഡോളര്‍ വരെ പോയിരുന്ന സ്വര്‍ണ്ണവില കഴിഞ്ഞ രണ്ട് ദിവസമായി ചെറിയതോതില്‍ താഴ്ന്ന് 1910 ഡോളറിലേക്ക് എത്തിയതിനു ശേഷം വീണ്ടും 1940 ഡോളറില്‍ മുകളിലേക്ക് എത്തിയിരിക്കുകയാണ്.