ബാംഗ്ലൂര്‍:സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ ദക്ഷിണേന്ത്യന്‍ നേതൃ യോഗവും ഫാസ്സിസ്റ്റ് വിരുദ്ധ കണ്‍വെന്‍ഷനും ഒക്ടോബര്‍ 29ന് ബാംഗ്ലൂര്‍ ഗാന്ധി നഗറില്‍ നടക്കും. ഫാസ്സിസ്റ്റ് വിരുദ്ധ കണ്‍വെന്‍ഷന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരമയ്യ ഉദ്ഘാടനം ചെയ്യും. പാര്‍ട്ടി ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് അധ്യക്ഷത വഹിക്കും. കര്‍ണാടക ഉപ മുഖ്യമന്ത്രി ഡികെ ശിവകുമാര്‍, സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി ഡോക്ടര്‍ സന്ദീപ് പാണ്ഡേ,കര്‍ണാടക മന്ത്രിമാരായ ദിനേശ് ഗുണ്ടുറാവു, സമീര്‍ അഹ്‌മദ്, എച്ച്. സി മഹാദേവപ്പ, മുന്‍ മന്ത്രി ഡോക്ടര്‍ ലളിത നായ്ക്, മൈക്കിള്‍ ഫെര്‍ണാണ്ടസ്, നൂറുല്‍ അമീന്‍, പ്രൊഫ ശ്യാംഗംഭീര്‍, മനോജ് ടി സാരംഗ്, പ്രൊഫ ഹനുമന്ത തുടങ്ങിയ നേതാക്കളും പങ്കെടുക്കും. സോഷ്യലിസ്റ്റ് വീക്ഷണമുള്ള രാഷ്ട്രീയ പാര്‍ട്ടികളെ യോജിപ്പിച്ചു ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പരിപാടികളുടെ ഭാഗമാണ് ബാംഗ്ലര്‍ സമ്മേളനം. നവംബറില്‍ ഡല്‍ഹിയില്‍ ഉത്തര മേഖല കണ്‍വെന്‍ഷന്‍ നടത്തും.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ സംഗമം കര്‍ണാടക സംസ്ഥാന പ്രസിഡന്റും മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവുമായ മൈക്കള്‍ ഫെര്‍ണാണ്ടസിന്റെ അധ്യക്ഷതയില്‍ ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്യും. കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കള്‍ പങ്കെടുക്കും.