പുനെ: ക്രക്കറ്റ് ലോകകപ്പ് സെമി പ്രതീക്ഷയുമായി ഇന്ത്യ ഇന്ന് വീണ്ടും കളത്തില്‍. തുടര്‍ച്ചയായ മൂന്ന് വിജയങ്ങളുടെ ആത്മവിശ്വാസത്തില്‍ ഇറങ്ങുന്ന ഇന്ത്യയ്ക്ക് ബംഗ്ലാദേശാണ് എതിരാളി.
ഓസ്‌ട്രേലിയയെയും അഫ്ഗാനിസ്ഥാനെയും പാകിസ്ഥാനെയും തോല്‍പ്പിച്ച് ഏറെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍. ബാറ്റിലും പന്തിലും മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ച വെയ്ക്കുന്നത്. ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ അഫ്ഗാനും ദക്ഷിണാഫ്രിക്കയെ നെതര്‍ലന്‍ഡ്‌സും അട്ടിമറിച്ചതിന്റെ പശ്ചാത്തലത്തില്‍ കരുതലോടെയാണ് ഇന്ത്യ ഇറങ്ങുന്നത്.
ബംഗ്ലാദേശിനോട് അടുത്തിടെ മൂന്ന് മത്സരങ്ങളില്‍ തോറ്റതും മനസ്സിലുണ്ട്. ഏഷ്യാ കപ്പിലും കഴിഞ്ഞ ഡിസംബറില്‍ രണ്ടുതവണയും ബംഗ്ലാദേശിനോട് അടിയറവ് പറഞ്ഞിട്ടുണ്ട്. ഡെങ്കിപ്പനി മാറി തിരിച്ചെത്തിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ പാകിസ്ഥാനെതിരെ പതറിയിരുന്നു. ഈ വര്‍ഷം ഏകദിനത്തില്‍ അഞ്ച് സെഞ്ചുറി അടിച്ച ഗില്ലിന്റെ ബാറ്റ് കൂടി റണ്‍ കണ്ടെത്തിയാല്‍ പിന്നെ തിരിഞ്ഞുനോക്കേണ്ടതില്ല. റണ്ണൊഴുകുന്ന പിച്ചില്‍ രോഹിതിന്റെ നേതൃത്വത്തില്‍ സിക്‌സറുകള്‍ പ്രവഹിക്കുമെന്നാണ് പ്രതീക്ഷ.