കോഴിക്കോട് : സാമൂഹ്യ നിതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉദയം വയോജന കേന്ദ്രത്തിലും, സര്‍ക്കാര്‍ വൃദ്ധ സദനത്തിലും എച്ച് എം ഡി സി ക്കും (പുണ്യ ഭവന്‍ ) ദി ബിസിനസ് ക്ലബിന്റെ കൈതാങ്ങ് . മൂന്ന് സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ മുന്നര ലക്ഷം രൂപയുടെ സാധന സാമഗ്രികളാണ് നല്‍കിയത്. ഉദയത്തില്‍ നടന്ന ചടങ്ങില്‍
ക്ലബ് പ്രസിഡന്റ് എ കെ ഷാജിയില്‍ നിന്നും ഉദയം സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ.ജി രാകേഷും ഹോം ഫോര്‍ മെന്റലി ഡിസെബില്‍ഡ് ചില്‍ഡ്രന്‍ സൂപ്രണ്ട് വി ജി ജയകുമാറും ചേര്‍ന്ന് ഏറ്റുവാങ്ങി.
ഓണത്തിന് സദ്യ നല്‍കാന്‍ എത്തിയപ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പോലും പ്രയാസപ്പെടുന്നത് നേരില്‍ കണ്ട് ബോധ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ ക്ലബ് അംഗങ്ങള്‍ ചേര്‍ന്ന് സ്ഥാപനങ്ങള്‍ ആവശ്യപ്പെട്ട മുഴുവന്‍ സാധന സാമഗ്രികള്‍ എത്തിക്കുകയായിരുന്നുവെന്ന് പ്രസിഡന്റ് എ കെ ഷാജി പറഞ്ഞു.