ശ്രാവണ പൗര്‍ണ്ണി നാളെ

ശ്രാവണ പൗര്‍ണ്ണി നാളെ

കോഴിക്കോട്: തപോവനം മെലഡീസ് ഒരുക്കുന്ന ശ്രാവണ പൗര്‍ണ്ണി സംഗീത പരിപാടി നാളെ (വെള്ളി) വൈകിട്ട് 5 മണിക്ക് ടൗണ്‍ഹാളില്‍ നടക്കും. ചടങ്ങില്‍ തപോവനം മെലഡീസ് പ്രഥമ അക്ഷര രത്‌നം ലെജന്ററി അവാര്‍ഡ് പാട്ടെഴുത്തിന്റെ കുലപതി ശ്രീകുമാരന്‍ തമ്പിക്ക് ഗോകുലം ഗോപാലന്‍ സമ്മാനിക്കും. ആര്‍.കനകാംബരന്‍ അധ്യക്ഷത വഹിക്കും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിക്കും. പ്രശസ്ത കവി പി.കെ.ശ്രീധരനുണ്ണി വിശിഷ്ടാതിഥിയാവും. പ്രമുഖ വ്യക്തിത്വങ്ങള്‍ ആശംസകള്‍ നേരും. തുടര്‍ന്ന് ശ്രീകുമാരന്‍ തമ്പി രചന നിര്‍വ്വഹിച്ച ഗാനങ്ങള്‍ ഇലഞ്ഞി പൂമണം സംഗീത വിരുന്ന് തപോവനം മെലഡീസിന്റെ നേതൃത്വത്തില്‍ അരങ്ങേറും.

Share

Leave a Reply

Your email address will not be published. Required fields are marked *