വയനാട് ബദൽ റോഡ് കേരള, കേന്ദ്ര സർക്കാറുകൾ അടിയന്തിരമായി ഇടപെടണം

വയനാട് ബദൽ റോഡ് കേരള, കേന്ദ്ര സർക്കാറുകൾ അടിയന്തിരമായി ഇടപെടണം

വയനാട് , കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്നതും, കേരളത്തിൽനിന്ന് കർണാടക സംസ്ഥാനത്തിലേക്കു എളുപ്പം എത്താൻ കഴിയുന്നതുമായ പൂഴിത്തോട് -പടിഞ്ഞാറത്തറ റോഡ് യഥാർഥ്യവൽക്കരിക്കുന്നതിന്നു വേണ്ടി സംസ്ഥാന, കേന്ദ്ര സർക്കാറുകൾ അടിയന്തിരമായി ഇടപെടണം.
ചുരമില്ലാത്തതിനാൽ അനായസേന യാത്ര സൗകര്യങ്ങൾ ഒരുക്കാൻ കഴിയുന്ന ഈ റോഡ് പ്രവർത്തി 30വർഷം മുമ്പ് ആരംഭിച്ചെങ്കിലും വനഭൂമിയുടെ സാങ്കേതികത്വത്തിന്റെ പേരിൽ മുടങ്ങിപോവുകയാണുണ്ടായത്. എന്നാൽ വനഭൂമി ഉപാധി കളുടെ അടിസ്ഥാനത്തിൽ റോഡുകൾക്ക് വിട്ടുകൊടുക്കാമെന്ന നിലപാടിൽ കേന്ദ്ര സർക്കാർ വന്നതോടെ ഈ റോഡിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന പ്രപ്പോസലുകൾ കേരളം അടിയന്തിരമായി സമർപ്പിച്ചു അനുമതി വാങ്ങണം.
കോഴിക്കോട് ജില്ലയിൽ നിന്നും വയനാട്ടിലേക്കുള്ള രണ്ടു ചുരങ്ങളും അപകടാവസ്ഥയെ നേരിടുന്നത് കൊണ്ടും, എപ്പോഴും ഗതാഗതകുരുക്ക് അനുഭവപ്പെടുന്നതുകൊണ്ടും ഈ റോഡിന്റെ അനിവാര്യതയും പ്രസക്തിയും മുമ്പത്തേക്കാളേറെ വര്‍ദ്ധിച്ചിട്ടുണ്ട്‌ . റോഡിനു വേണ്ടി വയനാട്ടിലെയും കോഴിക്കോട്ടെയും ജനങ്ങൾ സമരമാരംഭിക്കാന്‍ ഒരുങ്ങുകയാണ്. സമരത്തിനു എല്ലാവിധ പിന്തുണയും നല്‍കുന്നതായി യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ. ബാലനാരായണനും കണ്‍വീനര്‍ അഹമ്മദ് പുന്നക്കലും അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *