മെഗാ ബിസിനസ്, ടൂറിസം പ്രൊജക്ടിന്റെ (NIOM) വീഡിയോ പുറത്തിറക്കി സൗദി അറേബ്യ

മെഗാ ബിസിനസ്, ടൂറിസം പ്രൊജക്ടിന്റെ (NIOM) വീഡിയോ പുറത്തിറക്കി സൗദി അറേബ്യ

ആഗോള രംഗത്തെ ശ്രദ്ധേയമായ വിനോദ സഞ്ചാര കേന്ദ്രമായി മാറാന്‍ പോകുന്ന സൗദി അറോബ്യയുടെ 500 ബില്യന്‍ ഡോളറിന്റെ പദ്ധതിയായ നിയോമിന്റെ പ്രവര്‍ത്തന പുരോഗതി അനാവരണം ചെയ്യുന്ന വീഡിയോ പുറത്തിറക്കി. പദ്ധതിയുടെ പ്രധാന മേഖലകളായ ലൈന്‍, ഓക്‌സാഗണ്‍, സിന്ദല,ട്രോജെന എന്നിവയുള്‍പ്പെടെയുള്ളവയുടെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്. പ്രോഗ്രസ് ഫിലീം മെഗാ സൈറ്റിലുടനീളം വലിയ തോതിലുള്ള നിര്‍മ്മാണത്തിന്റെ വിശാല ലോക ദൃശ്യങ്ങള്‍ കാണിക്കുന്നു.

ഈ മെഗാ പ്രൊജക്ടില്‍ 3000ത്തിലധികം ജീവനക്കാരും 6000ലധികം നിര്‍മ്മാണ തൊഴിലാളികളും കര്‍മ്മ നിരതരാവുന്നതിന്റെ ദൃശ്യവും കാണാം. 2023 ജനുവരിയിലാണ് പ്രൊജക്ടിന്റെ ആദ്യ വീഡിയോ പുറത്ത് വിട്ടത്. രണ്ടാമത്തെ വീഡിയോ പ്രൊജക്ടിന്റെ ദ്രുതഗതിയിയിലുള്ള വളര്‍ച്ച രേഖപ്പെടുത്തുന്നു.
പദ്ധതിയിലെ 95% ഭൂമിയും വന്യജീവികള്‍ക്കും പ്രകൃതിക്കും റീവൈല്‍ഡിംഗിനുമായി സംരക്ഷിച്ചാണ് പ്രൊജക്ട് മുന്നേറുന്നത്.

നിയോമിന്റെ പുതിയ ലക്ഷ്വറി ദ്വീപായ സിന്ദാലയുടെ പുരോഗതിയും വീഡിയോയില്‍ കാണാം.മൊമാക്കോ, ഏഥന്‍സ് തുടങ്ങിയ ആഗോള വിനോദ സഞ്ചാര കേന്ദ്രങ്ങളോട് സിന്ദാല മത്സരിക്കും. സിന്ദാലയില്‍ ലോകോത്തര യാച്ചിംഗ് ലക്ഷ്യ സ്ഥാനം, മൂന്ന് മെഗാ ആഢംബര ഹോട്ടലുകള്‍, ഒരു ഗോള്‍ഫ് കോഴ്‌സ്, ഒരു കൂട്ടം റസ്‌റ്റോറന്റുകള്‍, ദ വില്ലേജ് എന്ന് വിളിക്കപ്പെടുന്ന അന്താരാഷ്ട്ര ആഢംബര റീട്ടെയ്ല്‍ ഓഫറുകള്‍, 51 ആഢംബര റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവയുണ്ട്.
നിയോം 2024ല്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. 170 കി.മീ. നീളമുള്ള നഗരം, ഒമ്പത് ദശലക്ഷം ആളുകള്‍ക്ക് താമസിക്കാം. ശുദ്ധമായ ഊര്‍ജ്ജ പരിവര്‍ത്തനത്തിനായി ആഗോള ഭൂപടത്തില്‍ ഉള്‍പ്പെടുത്താന്‍ ലക്ഷ്യമിടുന്ന 8.4 ബില്യന്‍ ഡോളറിന്റെ ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പ്പാദന പ്ലാന്റ് 2026ല്‍ പ്രവര്‍ത്തന ക്ഷമമാകും. ലണ്ടനില്‍ നിന്നും, ദുബായില്‍ നിന്നും ദേശീയ വിമാനക്കമ്പനിയായ സൗദിയ വഴി മെഗാസിറ്റിയിലേക്കുള്ള ഫ്‌ളൈറ്റ് കണക്ടിവിറ്റിയും വീഡിയോയില്‍ ദര്‍ശിക്കാം.
2025ല്‍ പൂര്‍ത്തിയാക്കാന്‍ സജ്ജീകരിച്ച ആദ്യത്തെ പുതിയ അഡ്വാന്‍സ്ഡ് കണ്ടെയ്‌നര്‍ ടെര്‍മിനല്‍ 200 കോടി ഡോളറിന്റെ നിയോം പോര്‍ട്ടിന്റെ വികസനത്തിനുള്ള പദ്ധതികളും വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *