മഞ്ജു.വി.നായര്‍ അവതരിപ്പിക്കുന്ന  സംഗീത ശില്‍പ്പം ദുബായില്‍

മഞ്ജു.വി.നായര്‍ അവതരിപ്പിക്കുന്ന സംഗീത ശില്‍പ്പം ദുബായില്‍

യു എ യിലെ കലാ-കായിക-സാംസ്‌കാരിക സംഘടനയായ ശ്രീരാഗ് ഫ്രെയിംസിന്റെ ആഭിമുഖ്യത്തില്‍ 22ന് ദുബായി സബീല്‍ ലേഡീസ് ക്ലബ്ബിലെ ഊദ് മേയ്ത ഹാളില്‍ ഭൗമി നൃത്ത സംഗീത ശില്‍പ്പം സംഘടിപ്പിക്കും. വേദിയില്‍ പ്രശസ്ത നര്‍ത്തകി മഞ്ജു വിനയനും കാര്‍ത്തിക് മണികണ്ഠനും ഭൗമി അവതരിപ്പിക്കും. പ്രശസ്ത സംഗീതജ്ഞയായ ഡോ.പി.എന്‍.പ്രഭാവതിയുടെ സംഗീത കച്ചേരിയും നടക്കും. ഭൗമിയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് മഞ്ജു വിനയനും ജഗദീശ്വര്‍ സുകുമാറുമാണ്. സംഗീത സംവിധാനം ബിജീഷ് കൃഷ്ണയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. മഞ്ജു.വി.നായരോടൊപ്പം യുഎഇയിലെ കലാകാരികളും അരങ്ങിലെത്തും. വാര്‍ത്താസമ്മേളനത്തില്‍ മഞ്ജു.വി.നായര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *