ഭീകരവാദത്തെ നേരിടുന്നതില്‍ ഇന്ത്യ ഇസ്രയേലിനൊപ്പം നിലപാടാവര്‍ത്തിച്ച് വിദേശകാര്യമന്ത്രാലയം

ഭീകരവാദത്തെ നേരിടുന്നതില്‍ ഇന്ത്യ ഇസ്രയേലിനൊപ്പം നിലപാടാവര്‍ത്തിച്ച് വിദേശകാര്യമന്ത്രാലയം

ദില്ലി : ഭീകരവാദത്തെ നേരിടുന്നതില്‍ ഇന്ത്യ ഇസ്രയേലിനൊപ്പമെന്ന് വിദേശകാര്യമന്ത്രാലയം. ഇസ്രയേലിന് നേരെ നടന്ന ആക്രമണത്തില്‍ ഇന്ത്യയുടെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും ഇതില്‍ ഉറച്ചു നില്ക്കുന്നതായും വിദേശകാര്യ വക്താവ് വ്യക്തമാക്കി. എന്നാല്‍ എല്ലാ മാനുഷിക ചട്ടങ്ങളും പാലിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ ഇസ്രയേലിനെ പിന്തുണച്ച ആദ്യ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഹമാസിന്റെ ആക്രമണത്തെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ തരം ഭീകരവാദത്തെയും എതിര്‍ക്കുന്നുവെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ പലസ്തീനിലിലെ ഇസ്രയേലിന്റെ ആക്രമണത്തെയും അധിനിവേശത്തെയും അപലപിക്കണമെന്ന കാലങ്ങളായുള്ള നിലപാട് ഇന്ത്യ തുടരണമെന്ന നിലപാട് കോണ്‍ഗ്രസ് അടക്കം പല പ്രതിപക്ഷ പാര്‍ട്ടികളും ശക്തമാക്കുകയാണ്.

ഗാസയില്‍ അഞ്ഞൂറിലേറെ പേര്‍ മരിച്ച ആശുപത്രിയിലെ സ്‌ഫോടനത്തിന് ശേഷം സംഘര്‍ഷം അവസാനിപ്പിക്കണം എന്ന നിലപാടിലേക്ക് അറബ് രാജ്യങ്ങള്‍ എത്തിയിട്ടുണ്ട്. മരണ സംഖ്യ ഉയരുന്ന സാഹചര്യത്തില്‍ ആക്രമണം അവസാനിപ്പിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. എന്നാല്‍ ഇന്ത്യ ഈ നയം കൈക്കൊള്ളാന്‍ ഇതുവരെ തയ്യാറായിട്ടില്ല.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *