കോഴിക്കോട്: ബഹുസ്വര ഇന്ത്യക്കായി ദുര്‍ഭരണങ്ങള്‍ക്കെതിരെ എന്ന പ്രമേയത്തില്‍ സ്വതന്ത്ര തൊഴിലാളി യൂണിയന്‍ (എസ് ടി യു) സംസ്ഥാന കമ്മിറ്റി 21 മുതല്‍ നവംബര്‍ 2 വരെ സമര സന്ദേശ യാത്ര നടത്തുമെന്ന് സംസ്ഥാന പ്രസിഡണ്ട് അഡ്വ. എം.റഹ്‌മത്തുള്ളയും, ജന.സെക്രട്ടറി യു.പോക്കരും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബിജെപി ഭരണം വര്‍ഗീയ-വിഭാഗീയത ഉയര്‍ത്തി ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. കേരള സര്‍ക്കാര്‍ സംസ്ഥാനത്തെ കടത്തില്‍ മുക്കുകയാണ്. തൊഴിലാളി ക്ഷേമ ബോര്‍ഡുകളില്‍ നിന്ന് സര്‍ക്കാര്‍ പണം തട്ടിയെടുക്കുന്നു. നിര്‍മ്മാണം, മത്സ്യബന്ധനം, മോട്ടോര്‍, പരമ്പരാഗത വ്യവസായം അസംഘടിത തൊഴില്‍ മേഖല തകര്‍ച്ചയിലാണ്. 21ന് ശനി വൈകിട്ട് 4 മണിക്ക് കാസര്‍കോട് സാദിഖലി ശിഹാബ് തങ്ങള്‍ യാത്ര ഉദ്ഘാടനം ചെയ്യും. നവംബര്‍ 2ന് വൈകിട്ട് 4 മണിക്ക് തിരുവനന്തപുരത്ത് നടക്കുന്ന തൊഴിലാളി റാലിയും, സമാപന പരിപാടിയും പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. അഡ്വ.എം.റഹ്‌മത്തുള്ള ക്യാപ്റ്റനും, യു.പോക്കര്‍ വൈസ് ക്യാപ്റ്റനും, ട്രഷറര്‍ കെ.പി.മുഹമ്മദ് അഷ്‌റഫ് ഡയറക്ടറുമാണ്.വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ട്രഷറര്‍ കെ.പി.മുഹമ്മദ് അഷ്‌റഫും സംബന്ധിച്ചു