തൃശൂര്‍: പ്രവാസി പെന്‍ഷന്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 21ന് ശനി കാലത്ത് 9 മണി മുതല്‍ കൊടുങ്ങല്ലൂര്‍ കേബീസ് ദര്‍ബാര്‍ കണ്‍വെന്‍ഷനില്‍ നടക്കുമെന്ന് സംസ്ഥാന ചെയര്‍മാന്‍ പ്രവാസി ബന്ധു ഡോ.എസ്.അഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമ്മേളനം ബെന്നി ബെഹനാന്‍ എം.പി ഉദ്ഘാടനം ചെയ്യും. പ്രവാസി ബന്ധു ഡോ.എസ്.അഹമ്മദ് അധ്യക്ഷത വഹിക്കും. എം.എല്‍.എമാരായ വി.ആര്‍.സുനില്‍ കുമാര്‍, കെ.കെ.രമ എന്നിവര്‍ മുഖ്യാതിഥികളാവും. മുന്‍ റവന്യൂ വകുപ്പ് മന്ത്രി കെ.ഇ.ഇസ്മായില്‍ മുഖ്യ പ്രഭാഷണം നടത്തും. കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.കെ.ഗീത സംസ്ഥാന ഭാരവാഹികളെ ആദരിക്കും. രാഷ്ട്രീയ-ഭരണ-സാമൂഹിക രംഗത്തെ പ്രമുഖര്‍ ചടങ്ങിന് ആശംസകള്‍ നേരും.