ദര്‍ശന യു എ ഇയുടെ വാര്‍ഷികാഘോഷം 28ന്

ദര്‍ശന യു എ ഇയുടെ വാര്‍ഷികാഘോഷം 28ന്

ഷാര്‍ജ: യു എ ഇയിലെ പ്രമുഖ ജീവകാരുണ്യ കലാസാംസ്‌കാരിക സംഘടനയായ ദര്‍ശന യു എ ഇയുടെ പത്താമത് വാര്‍ഷികാഘോഷ പരിപാടികള്‍ ഒക്ടോബര്‍ 28ന് ശനിയാഴിച്ച വൈകീട്ട് ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിക്കും. സാംസ്‌കാരിക സമ്മേളനവും, പ്രമുഖ പിന്നണി ഗായകരായ അക്ബര്‍ ഖാന്‍, ശ്രീജിഷ് സുബ്രമണ്യനും നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്.
ദര്‍ശനയുടെ കലാവിഭാഗം കണ്‍വീനറും പ്രോഗ്രാം ഡയറക്റ്ററുമായ വീണ ഉല്ലാസ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. ഒക്ടോബര്‍ 29ന് നടക്കുന്ന ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സെലക്ഷനില്‍ ദര്‍ശനയുടെ സ്ഥാനാര്‍ത്തി മത്സരവും പ്രസിഡന്റ് സി.പി. ജലീലിന്റെ അദ്ധ്യക്ഷത ചേര്‍ന്ന യോഗം തീരുമാനിച്ചു. ജനറല്‍ സെക്രട്ടറി ഷംസീര്‍ നാദാപുരം, സ്വാഗതവും ട്രഷറര്‍ കെ.വി.ഫൈസല്‍ നന്ദിയും പറഞ്ഞു. രക്ഷാധികാരി പുന്നക്കന്‍ മുഹമ്മദലി, വര്‍ക്കിംങ്ങ് പ്രസിഡണ്ട് സര്‍ഫുദ്ദീന്‍ വലിയകത്ത്, സാബു തോമസ്, അഖില്‍ദാസ് ഗുരുവായൂര്‍, ഷിജി അന്ന ജോസഫ്, വീണ ഉല്ലാസ്, മുസ്തഫ കുറ്റിക്കോല്‍, ടി.പി.അശറഫ്, എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *