കോഴിക്കോട്:എല്‍സെവിയര്‍-സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞന്‍മാരുടെ പട്ടികയിലേക്ക് ഇടം പിടിച്ച കോഴിക്കോട്, പുത്തൂര്‍മഠം സ്വദേശിയും ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജിലെ (ഓട്ടോണമസ്) സുവോളജി വിഭാഗം ഫാക്കല്‍റ്റി അംഗവുമായ ഡോ:അരുണാക്ഷരന്‍ നാരായണന്‍കുട്ടിയെ ബിജെപി ആദരിച്ചു.ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ: വി കെ സജീവന്‍ പൊന്നാട അണിയിച്ച് ഉപഹാരം നല്‍കി. ജില്ലാ വൈസ് പ്രസിഡണ്ട് പൊക്കിണാരി ഹരിദാസന്‍, ഒളവണ്ണ മണ്ഡലം പ്രസിഡണ്ട് കെ.നിത്യാനന്ദന്‍,ഏരിയ പ്രസിഡണ്ട് കെ.പി സന്തോഷ് എന്നിവരും പൊന്നാട അണിയിച്ചു. മണ്ഡലം വൈസ് പ്രസിഡണ്ട് ശ്യാമളമക്കാട്ട്, മണ്ഡലം സെക്രട്ടറി ടി.എ ഷാജിത്ത്, ഏരിയ ജന:സെക്രട്ടറി ഗിരീഷ് മക്കാട്ട്,മണ്ഡലം കമ്മറ്റി മെമ്പര്‍ കെ പി ശ്രീനിവാസന്‍, ഏരിയ സെക്രട്ടറി എം.എം രമേശന്‍, ബൂത്ത് പ്രസിഡണ്ട് കെ.അനൂപ്, സെക്രട്ടറി എ വി.പുഷ്പാകരന്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഡോ: അരുണാക്ഷരന്‍ ഈ ലിസ്റ്റില്‍ ഇടം നേടുന്നത്.
ഡോ. അരുണാക്ഷരന്‍ തൃശ്ശൂരിലെ അമല കാന്‍സര്‍ റിസര്‍ച്ച് സെന്ററിലെ നിന്നും ‘വറുത്ത എണ്ണകളുടെ ഉപയോഗവും ഫാറ്റി ലിവര്‍, വന്‍കുടല്‍ കാന്‍സര്‍ തുടങ്ങിയ രോഗങ്ങളും’ എന്ന വിഷയത്തില്‍ പിഎച്ച്.ഡി പൂര്‍ത്തിയാക്കി. നിലവില്‍, കാന്‍സര്‍ ഉള്‍പ്പെടെയുള്ള ജീവിത ശൈലീ രോഗങ്ങളുടെ പ്രതിരോധത്തിനായി പ്രകൃതിദത്ത ഉല്‍പ്പന്നങ്ങളുടെയും ഔഷധ സസ്യങ്ങളുടെയും സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിലാണ് അദ്ദേഹത്തിന്റെ ഗവേഷണം. നിരവധി അന്താരാഷ്ട്ര ജേണലുകളിലായി 60-ലധികം ഗവേഷണ ലേഖനങ്ങള്‍ ഡോ. അരുണാക്ഷരന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ, എന്‍ ‘മോളിക്യൂള്‍സ്’, ‘കറന്റ് ന്യൂട്രീഷന്‍ ആന്‍ഡ് ഫുഡ് സയന്‍സ്’ തുടങ്ങിയ ജേണലുകളുടെ ഉപദേശക സമിതി അംഗമായും ഗസ്റ്റ് എഡിറ്ററായും പ്രവര്‍ത്തിച്ച് വരുന്നു.