കാറിന്റെ സുരക്ഷിതത്വം ഓരോരുത്തരും ഗഹനമായി ചിന്തിക്കുന്ന ഒന്നാണ്. തങ്ങളുടെ കൈവശമുള്ള കാറുകളിലെ സുരക്ഷാ ക്രമീകരണത്തെക്കുറിച്ച് മുന്‍പത്തേക്കാളും ഉള്‍ക്കാഴ്ച നമുക്കുണ്ടാവേണ്ടതുണ്ട്. വാഹന അപകടങ്ങളില്‍ നിന്ന് കാറിനും, ജീവനും സുരക്ഷയൊരുക്കാന്‍ കഴിയുന്നതാവണം തങ്ങളുടെ കാറുകള്‍ എന്ന് എല്ലാവരും ചിന്തിക്കാറുണ്ട്. ക്രാഷ് ടെസ്റ്റുകള്‍ നടത്തി കൂടുതല്‍ മോഡലുകള്‍ക്ക് പഞ്ച നക്ഷത്ര റേറ്റിംഗ് നല്‍കിയിരിക്കുകയാണ് ഗ്ലോബല്‍ എന്‍കാപ്. കാറുകളുടെ സുരക്ഷ വിലയിരുത്തി റേറ്റിംഗ് നല്‍കുന്ന അന്തര്‍ ദേശീയ ഏജന്‍സിയാണ് ഗ്ലോബല്‍ എന്‍കാപ്. ഇന്ത്യയില്‍ വളരെ അപൂര്‍വ്വം കാറുകള്‍ക്ക് മാത്രമാണ് ഗ്ലോബല്‍ എന്‍കാപ് പഞ്ചനക്ഷത്ര സുരക്ഷാ റേറ്റിംഗ് ലഭിച്ചിട്ടുള്ളത്. ഇപ്പോള്‍ ക്രാഷ് ടെസ്റ്റുകള്‍ നടത്തി കൂടുതല്‍ മോഡലുകള്‍ക്ക് പഞ്ച നക്ഷത്ര സുരക്ഷാ റേറ്റിംഗ് നല്‍കിയിരിക്കുകയാണ് ഗ്ലോബല്‍ എന്‍കാപ്. നമ്മളൊരു കാര്‍ വാങ്ങുമ്പോള്‍ ഏറ്റവും പ്രധാന ഘടകമായി പരിഗണിക്കുന്നത് സുരക്ഷ തന്നെയാണ്. അപകടങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന നിര്‍മാണ രീതിയും സംവിധാനങ്ങളുമുള്ള കാര്‍ വാങ്ങുകയെന്നതിനാണ് മിക്കവരും പ്രാമുഖ്യം നല്‍കുന്നത്.
ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്തയായി ടാറ്റ ഹാരിയര്‍, പരിഷ്‌കരിച്ച സ്‌കോഡ സ്ലാവിയ മുതല്‍ വൈവിധ്യമാര്‍ന്ന വെര്‍ണവരെയുള്ള കാറുകള്‍, സുരക്ഷാ റേറ്റിങ്ങിനുള്ള ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയിരിക്കുകയാണ് ഗ്ലോബല്‍ എന്‍കാപ്്. ഇതിന്റെ ഭാഗമായി കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ നടത്തും. വ്യത്യസ്ത മാനദണ്ഡങ്ങളാണ് ഇതിനായി അവലംബിക്കുന്നത്. ഏറ്റവുമൊടുവില്‍ ടാറ്റാമോട്ടോഴ്‌സിന്റെ പ്രീമിയം എസ്യുവി മോഡലുകളായ ഹാരിയര്‍ സഫാരി മോഡലുകള്‍ക്ക് ജിഎന്‍ കാപ്പിന്റെ പഞ്ചനക്ഷത്ര സുരക്ഷാറേറ്റിംഗ് ലഭിച്ചിട്ടുണ്ട്. ടാറ്റയുടെ തന്നെ നെക്‌സോണ്‍ ആള്‍ട്രോസ്, ആള്‍ട്രോസ് മോഡലുകള്‍ക്ക് നേരത്തെ ഫൈവ്സ്റ്റാര്‍ റേറ്റിങ് ലഭിച്ചിട്ടുണ്ട്. സ്‌കോഡ സ്ലാവിയ, ഫോക്‌സ് വാഗണ്‍ ടൈഗണ്‍, ഹ്യൂണ്ടായ്ബര്‍ണ എന്നിവക്കും മികച്ച പഞ്ചനക്ഷത്ര റേറ്റിങ് ലഭിച്ചിട്ടുണ്ട്.