കോഴിക്കോട്: ജില്ലയിൽ ഒന്നര ലക്ഷം പ്രവാസികളെ കേരള പ്രവാസിസംഘത്തിൽ അംഗങ്ങളാക്കുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു. ജില്ലാ തല മെമ്പർഷിപ്പ് വിതരണോദ്‌ഘാടനം ദമ്മാം നവോദയ മുൻ രക്ഷാധികാരി കൃഷ്ണൻ കൊയിലാണ്ടിക്ക് നൽകി ജില്ലാ സെക്രട്ടറി സി. വി ഇക്‌ബാൽ നിർവഹിച്ചു. തിരികെയെത്തിയ മുഴുവൻ പ്രവാസികളെയും സംഘത്തിൻറെ ഭാഗമാക്കുന്നതിന്നായുള്ള പ്രവർത്തനം ഒക്ടോബർ 19 മുതൽ മുതൽ ആരംഭിക്കും. ജില്ലയിലെ 16 ഏരിയാ കമ്മറ്റികളും നൂറിലധികം മേഖലകളിലും, 600 ഓളം യൂണിറ്റുകളിലും മെമ്പർഷിപ്പ് ദിനമായി ആചരിച്ചു. മുഴുവൻ പ്രവാസികളെയും ക്ഷേമനിധിയുടെ ഭാഗമാക്കുക, അർഹതപ്പെട്ടവർക്ക് സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാക്കുക, തിരികെയെത്തിയ പ്രവാസികളുടെ തൊഴിൽ നൈപുണ്യവും നിക്ഷേപ സാധ്യതകളും ഉപയോഗിച്ച് സർക്കാർ സഹകരണത്തോടെ പുനരധിവാസ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുക, പ്രവാസി സഹകരണ, സ്വയം സഹായ സംഘങ്ങൾ രൂപീകരിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ഏറ്റടുത്തു നടത്താൻ പ്രവാസി സംഘം തീരുമാനിച്ചതായി ഭാരവാഹികൾ കൂട്ടിച്ചേർത്തു. ദമ്മാം നവോദയ മുൻ വനിതാ വേദി കൺവീനർ മീന കൃഷ്ണന് ജില്ലാ വനിതാ സബ് കമ്മറ്റി പ്രസിഡണ്ട് സൈനബ സലിം മെമ്പർഷിപ്പ് നൽകി. ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് കെ. സജീവ് കുമാർ, ട്രഷറർ, എം. സുരേന്ദ്രൻ, സംസ്ഥാന കമ്മറ്റി അംഗം സലിം മണാട്ട്, ബാലുശ്ശേരി ഏരിയാ പ്രസിഡണ്ട് ഷംസീർ കാവിൽ, ഏരിയാ കമ്മറ്റി അംഗങ്ങളായ സുരേന്ദ്രൻ കന്നൂര്, കൃഷ്‌ണൻ കന്നൂര് എന്നിവർ സംബന്ധിച്ചു