കോഴിക്കോട്: ആര്കോവി 19 ചിത്ര പ്രദര്‍ശനം 19 മുതല്‍ 23 വരെ ആര്‍ട്ട് ഗാലറിയില്‍ നടക്കുമെന്ന് ചിത്രകാരി ഫോറിന്റൊ ദീപ്തി വാര്‍ത്താസേേമ്മളനത്തില്‍ പറഞ്ഞു. ഇതിനകം ആറ് ജില്ലകളില്‍ ചിത്ര പ്രദര്‍ശനം നടന്നിട്ടുണ്ട്. കോവിഡ്കാലം ലോക ജനതയിലുണ്ടാക്കിയ പ്രയാസങ്ങളാണ് ചിത്രങ്ങളുടെ പ്രമേയം. 19ന് വൈകിട്ട് 5 മണിക്ക് മേയര്‍ ബീന ഫിലിപ്പ് ചിത്ര പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. പ്രശസ്ത ചിത്രകാരനായ പോള്‍ കല്ലാനോട്, മദനന്, രാജന് കടലുണ്ടി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ കൃഷ്ണ ദാസ് അമാരിയില്, ജ്യോതികാ അശോകന് എന്നിവര്‍ പങ്കെടുത്തു.