ആസ്തി 22380 കോടി ദിര്‍ഹം
ദുബായ്: എമിറേറ്റിന്റെ സാമ്പത്തിക വളര്‍ച്ച (ജിഡിപി) കഴിഞ്ഞ ആറ് മാസത്തില്‍ 3.2% ആയയതായി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും വ്യക്തമാക്കി. അതായത് 22380 കോടി ദിര്‍ഹം.അടുത്ത പത്ത് വര്‍ഷം ആകുമ്പോഴേക്കും മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ ഇരട്ടി വര്‍ധന ഉണ്ടാക്കുന്നതാണ് ഇപ്പോഴത്തെ സാമ്പത്തിക വളര്‍ച്ചയെന്ന് ഷെയ്ഖ് ഹംദാന്‍ പറഞ്ഞു. ഗതാഗത മേഖല, മൊത്ത – ചെറുകിട വ്യാപാര മേഖല, ബാങ്കിങ് – ഇന്‍ഷുറന്‍സ് മേഖല, ഹോട്ടല്‍ – ഭക്ഷണ രംഗം, റിയല്‍ എസ്റ്റേറ്റ്, വിവര സാങ്കേതിക രംഗം, നിര്‍മാണ രംഗം എന്നീ രംഗത്തെ മികച്ച പ്രകടനമാണ് സാമ്പത്തിക വളര്‍ച്ചയ്ക്ക് അടിസ്ഥാനം. ഈ മേഖലകളില്‍ നിന്നെല്ലാം
93.9% വളര്‍ച്ചയാണുണ്ടായത്.. ചരക്കു ഗതാഗതം, ഗോഡൗണുകള്‍ എന്നിവയിലാണ് ഏറ്റവും കൂടുതല്‍ വരുമാനം നേടാനായത്. മൊത്തം വരുമാനത്തിന്റെ 42.8% ഗതഗത, വെയര്‍ഹൗസ് രംഗത്തു നിന്നാണ്. കച്ചവടത്തില്‍ നിന്ന് 12.9%, ബാങ്കിങ് ഇന്‍ഷുറന്‍സ് മേഖലയില്‍ നിന്ന് 9.9% എന്നിങ്ങനെയാണ് നേട്ടം. വ്യാപാര മേഖലയില്‍ 1.7% വളര്‍ച്ചയുണ്ട്. മൊത്തം 5360 കോടി ദിര്‍ഹത്തിന്റെ വരുമാനം വ്യാപാര രംഗത്തു നിന്നുണ്ടായി. ജിഡിപിയില്‍ 23.9% വ്യാപാര മേഖലയുടെ സംഭാവനയാണ്.
ഹോട്ടല്‍, റസ്റ്ററന്റ് മേഖലയുടെ സംഭാവന 9.2% ആണ്. 790 കോടി ദിര്‍ഹത്തിന്റെ അധിക വരുമാനം ഈ രംഗത്ത് നിന്നുണ്ടായി. 85.5 ലക്ഷം വിനോദ സഞ്ചാരികളെയാണ് ദുബായ് സന്ദര്‍ശിച്ചത്. സന്ദര്‍ശകരുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെക്കാള്‍ 20% വളര്‍ച്ച ഉണ്ടായി. റിയല്‍ എസ്റ്റേറ്റ് മേഖലയും വന്‍ കുതിപ്പാണുണ്ടായത്.ു. ജിഡിപിയില്‍ 8.2% റിയല്‍ എസ്റ്റേറ്റില്‍ നിന്നുള്ളതാണ്. സാമ്പത്തിക രംഗത്തും 2.7% വളര്‍ച്ചയുണ്ടായി. ജിഡിപിയില്‍ 11.9% സാമ്പത്തിക മേഖലയില്‍ നിന്നുള്ള വരുമാനമാണ്. 2660 കോടി ദിര്‍ഹമാണ് സാമ്പത്തിക രംഗത്തു നിന്നുള്ള വരുമാനം. വാര്‍ത്താ വിനിമയ മേഖലയില്‍ 3.8% വളര്‍ച്ചയുണ്ടായി. 960 കോടി ദിര്‍ഹമാണ് വരുമാനം