മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കണം.
കോഴിക്കോട്: കാലപ്പഴക്ക അപകടാവസ്ഥ കണക്കിലെടുത്ത് ബീച്ചിലെ ഫയര്‍ സ്റ്റേഷന്‍ കോംപ്ലക്‌സ് പുതുക്കിപ്പണി പൂര്‍ത്തീകരിക്കും വരെ അനുയോജ്യമായ സ്ഥലം കണ്ടെത്തി ബീച്ച് സ്റ്റേഷന്‍ പരിധിയില്‍ താല്‍ക്കാലിക സ്റ്റേഷന്‍ ആരംഭിക്കണമെന്ന് മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ അടിയന്തരയോഗം ആവശ്യപ്പെട്ടു.
അഗ്‌നിശമനസേനയുടെ സേവനം തീപിടുത്തം വെള്ളപ്പൊക്കം വാഹന അപകടം വന്യജീവി ആക്രമണം തുടങ്ങി വിവിധ ആപല്‍ ഘട്ടങ്ങളില്‍ ആദ്യം രക്ഷയ്‌ക്കെത്തുന്നത് പോലീസും, അഗ്‌നിശമനസേനയു മാണ്. ബ്രഹ്‌മപുരം തീപിടുത്ത വേളയിലെ പോരായ്മ ചൂണ്ടിക്കാട്ടി എം ഡി സി മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയും, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡയറക്ടര്‍ ജനറലും നല്‍കിയ പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ ഒന്നും നാളിതുവരെ ബന്ധപ്പെട്ടവര്‍ നടപ്പാക്കിയിട്ടില്ല. കഴിഞ്ഞ ദിവസം കോഴിക്കോട് മാലിന്യ സംസ്‌കരണ കേന്ദ്ര തീപിടുത്തം അന്വേഷിച്ച റിപ്പോര്‍ട്ടില്‍ വീണ്ടും തീപിടിക്കാനുള്ള സാധ്യത നഗര, സമീപവാസികള്‍, സ്ഥാപന,കെട്ടിട ഉടമകള്‍, ജീവനക്കാര്‍,ഉള്‍പ്പെടെ എല്ലാവരെയും ആശങ്കയിലാക്കി. ഈ സാഹചര്യത്തില്‍ സമീപ ഫയര്‍ സ്റ്റേഷനുകളിലേക്ക് വിന്യസിച്ച ബീച്ച് സ്റ്റേഷനിലെ യൂണിറ്റുകള്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തി നഗരത്തിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നും, മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
എം ഡി സി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് ഷെവ. സി. ഇ. ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. കേരള ഫയര്‍ഫോഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ. ഷജില്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. തീപിടുത്ത വേളകളിലും മറ്റും ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വം മാത്രമായി കാണാതെ ബീച്ച് ഫയര്‍ സ്റ്റേഷന് താല്‍ക്കാലിക സ്ഥലം കണ്ടെത്തി നല്‍കുന്നതിന് സംഘടനകളും, പൊതു ജനങ്ങളും, കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും സഹകരിക്കണമെന്ന്അദ്ദേഹം അഭിപ്രായപ്പെട്ടു. അഗ്‌നിശമനസേനയുടെ സേവന ആവശ്യകത നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരികയാണെന്ന് കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍ ഭാരവാഹിയും, ബീച്ച് ഫയര്‍ സ്റ്റേഷന്‍ പ്രതിനിധിയുമായ എ. അബ്ദുള്‍ ഫൈസി സദസ്സിനെ അറിയിച്ചു. എം ഡി സി ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് എം കെ അയ്യപ്പന്‍, വൈസ് പ്രസിഡണ്ട് ടി. പി. വാസു, കെ മധു ജിത്ത്, സി സി മനോജ്, സെക്രട്ടറി കുന്നോത്ത് അബൂബക്കര്‍ എന്നിവര്‍പങ്കെടുത്തു. അനുയോജ്യമായ സ്ഥലം കണ്ടെത്തിസി എസ് ആര്‍ ഫണ്ട് ഉപയോഗിച്ച് താല്‍ക്കാലിക സൗകര്യം ഏര്‍പ്പെടുത്താന്‍ സന്മനസ്സുള്ള വ്യക്തികളെയും സംഘടനകളെയും കണ്ടെത്തി അധികാരികളെ അറിയിക്കാന്‍ യോഗം തീരുമാനിച്ചു.
ജന. സെക്രട്ടറി അഡ്വക്കേറ്റ് എം കെ അയ്യപ്പന്‍ സ്വാഗതവും, സി സി മനോജ് നന്ദിയും രേഖപ്പെടുത്തി.