കോഴിക്കോട്: മഹാകവി അക്കിത്തത്തിന്റെ മൂന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സമൂതിരി ഗുരുവായൂരപ്പന്‍ കോളജും ഭാഷാ സമന്വയ വേദിയും ചേര്‍ന്ന് സംഘടിപ്പിച്ച ‘അക്കിത്തത്തിന്റെ കാവ്യപ്രപഞ്ചം യുവതലമുറയുടെ കണ്ണുകളിലൂടെ ‘എന്ന സെമിനാര്‍ വിദ്യാര്‍ഥികള്‍ക്ക് വേറിട്ടൊരനുഭവമായി . യുവതലമുറയ്ക്ക് സാഹിത്യത്തിലുള്ള താത്പര്യം കുറഞ്ഞിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു പരിപാടി. വിദ്യാര്‍ഥികള്‍ അക്കിത്തം കവിതകള്‍ ആലപിക്കുകയും ശക്തമായ നിരൂപണം നടത്തുകയും ചെയ്തു.
പരിപാടി അക്കിത്തം കവിതകളുടെ ഹിന്ദി വിവര്‍ത്തകനും ഭാഷാ സമന്വയവേദി പ്രസിഡന്റുമായ ഡോ.ആര്‍സു ഉദ്ഘാടനം ചെയ്തു. പാരമ്പര്യത്തിന്റെ വിശുദ്ധിയിലൂടെ സഞ്ചരിച്ച തീര്‍ഥാടകനായ കവിയായിരുന്നു അക്കിത്തമെന്നും ദര്‍ശനത്തിന്റെയും സംസ്‌കാരത്തിന്റെയും കാവ്യഗുണത്തിന്റെയും ത്രിവേണിസംഗമമാണ് മഹാകവിയുടെ കവിതകളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായിരുന്നു. പി.എല്‍ ശ്രീധരന്‍, ഡോ.വി.കെ.അനഘ, ഡോ.യു.എം രശ്മി, അശ്വിന്‍ വിജയന്‍ , ടി.വി.ആതിര , ഡോ.ഒ.വാസവന്‍, സി.പി.എം അബ്ദുറഹ്‌മാന്‍, ഡോ. പി.ആര്‍. രമീളാദേവി, ബിനു സംസാരിച്ചു.
വിദ്യാര്‍ഥികളായ ഒ.പി.ഗോപിക, വി.കെ.സ്‌നേഹ, വിജയ് ഉണ്ണി, ആര്‍ദ്ര മോഹന്‍, പി.കെ.ആന്‍സി, സാന്ദ്ര സുരേഷ്, ആര്‍ദ്ര കെ.ആര്‍, ഹര്‍ഷ ടി.ഇ, ആരതി പി.എം, ബി സോണ ബൈജു എന്നിവര്‍ കവിതകളെ അപഗ്രഥിച്ച് സംസാരിച്ചു.
മേധ മാധവി, എന്‍.കെ. ഇന്ദുജ, കെ.ടി. വരദ, കെ. നിരഞ്ജനാ കെ.പി. ശ്രേയസ്സ്, എം.പാര്‍വ്വതി എന്നിവര്‍ അക്കിത്തം കവിതകള്‍ ആലപിച്ചു.
പ്രബന്ധമവതരിപ്പിച്ചവര്‍ക്ക് ഭാഷാ സമന്വയ വേദി അംഗങ്ങളായ ഡോ.എം.കെ.പ്രീത, കെ.എം.വേണുഗോപാല്‍, കെ.കെ.സദാനന്ദന്‍ സര്‍ട്ടിഫിക്കറ്റും അക്കിത്തം കൃതികളും ഉപഹാരമായി നല്‍കി. അക്കിത്തം രചനകളുടെ പ്രദര്‍ശിനവും നടന്നു. കോളജിലെ മലയാളം,ഹിന്ദി, ഇംഗ്ലീഷ്, സംസ്‌കൃതം പഠന വകുപ്പുകളാണ് സെമിനാര്‍ ഏകോപിപ്പിച്ചത്.