തൃശൂര്‍:65-ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിലെ ആദ്യ സ്വര്‍ണം നേടി കണ്ണൂരിന്റെ ഗോപിക ഗോപി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3,000 മീറ്ററിലൂടെ ഗോപിക സ്വരണ്ണം നേടിയത്. നേടിയത്.കോഴിക്കോട് താരം അശ്വിനി എസ്. നായര്‍ക്ക് വെള്ളിയും എറണാകുളത്തിന്റെ അനുമോള്‍ സജിക്ക് വെങ്കലവും ലഭിച്ചു.
ഇന്ന് 21 ഇനങ്ങളിലാണ് ഫൈനല്‍ നടക്കുന്നത്. 4*100 മീറ്റര്‍ റിലെ, 400 മീറ്റര്‍ ഓട്ടം തുടങ്ങിയ ഇനങ്ങളുടെ ആദ്യ റൗണ്ടും ഇന്നാണ്. ഉച്ചയ്ക്ക് മൂന്നരയോടെ മാര്‍ച്ച് പാസ്റ്റും ഉദ്ഘാടന സമ്മേളനവും നടക്കും. രാവിലെ 9 മണിക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തും. 98 ഇനങ്ങളിലായി 3000ത്തിലധികം കായിക താരങ്ങളാണ് കായികോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്.
ഇത്തവണയും പകലും രാത്രിയുമായാണ് മത്സരം. ദേശീയ സ്‌കൂള്‍ മത്സരങ്ങള്‍ അടുത്ത മാസവും ദേശീയ ഗെയിംസ് ഈ മാസം 25 മുതല്‍ ഗോവയിലും നടക്കുന്നത് കൊണ്ടാണ് കായികോത്സവം ഇക്കുറി നേരത്തെ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.