കോഴിക്കോട്:സിനിമ തീയേറ്റര്‍ തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെ അവരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. സിനിമാ തിയേറ്റര്‍ തൊഴിലാളികളുടെ സംഘടനയായ തിരശീല സൗത്ത് അലയന്‍സ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ സൊസൈറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സഹായ ധന വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.സൗത്ത് അലയന്‍സ് സൊസൈറ്റിയുടെ ലോഗോ പ്രകാശനവും വെബ്‌സൈറ്റ് ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
കൈരളി തിയേറ്ററിലെ കെ.എസ്.എഫ്.ഡി.സി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ സബ് ജഡ്ജി എം. പി. ഷൈജല്‍ മുഖ്യാതിഥിയായി. ഭക്ഷ്യ കിറ്റിന്റെ വിതരണവും തൊഴിലാളികള്‍ക്കുള്ള ഐ. ഡി കാര്‍ഡിന്റെ വിതരണവും ജില്ലാ സബ് ജഡ്ജ് നിര്‍വഹിച്ചു. ചടങ്ങില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ പി. അനില്‍ അധ്യക്ഷത വഹിച്ചു. തിരശീല പ്രസിഡന്റ് പി.എം മോഹന്‍ ദാസ്.സെക്രട്ടറി രാജേഷ് ഡി നായര്‍. കെ.എഫ്.ഡി.എ. സെക്രട്ടറി പി.ജി.രാജേഷ്,സൗത്ത് അലയന്‍സ് സൊസൈറ്റിയുടെ വൈസ് ചെയര്‍മാന്‍ എന്‍. കെ വിദ്യ.സി.ഇ.ഒ പി. നിജീഷ്. ഡയറക്ടര്‍മാരായ എം.പ്രവീണ്‍ കുമാര്‍ ഷഫാഫ് സലിം.
എന്നിവര്‍ സംസാരിച്ചു.