തെല്‍ അവിവ്: ഗസ്സയില്‍ സര്‍വ്വ നാശം വിതച്ച് ഇസ്രായേല്‍ ആക്രമണം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇതിനിടയില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരും മുറിവേറ്റവരുമുണ്ട്, വീടും നാടും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നവരുണ്ട്, ഇസ്രായേല്‍ ഉപരോധം മൂലം ഭക്ഷണവും വെള്ളവും വൈദ്യുതിയുമില്ലാതെ വലയുകയാണ് ഗസ്സ ജനത. കിടപ്പാടം പോലും നഷ്ടപ്പെട്ട് പ്രാണനും കൊണ്ടോടുന്നവര്‍ക്കു മുന്നില്‍ പ്രതീക്ഷയുടെ വാതില്‍ തുറന്നുകൊടുക്കുകയാണ് ഗസ്സയിലെ പുരാതന പള്ളിയായ സെന്റ് പോര്‍ഫിറിയസ് ചര്‍ച്ച്. യുദ്ധത്തില്‍ മുറിവേറ്റവര്‍ക്ക് അഭയകേന്ദ്രമാവുക മാത്രമല്ല, പൊട്ടിത്തെറിക്കുന്ന ബോംബുകളുടെ ഭീകരതയെ അിമുഖീകരിക്കുന്നവര്‍ക്കിടയില്‍ ഐക്യബോധവും ഇസ്രായേലിന്റെ ആക്രമണങ്ങളെ അതിജീവിക്കാനുള്ള പ്രതീക്ഷയും നല്‍കി.
ഈ പുരാതന ദേവാലയത്തില്‍ തല്‍ക്കാലത്തേക്കെങ്കിലും സുരക്ഷിതത്വം തേടിയ വ്യത്യസ്ത വിശ്വാസങ്ങളുള്ള ഫലസ്തീനിയന്‍ കുടുംബങ്ങള്‍. ഇവിടെയുള്ള എല്ലാവരുടെയും അനുകമ്പയും ഊഷ്മളതയും ഞങ്ങളുടെ വേദനയെ ലഘൂകരിക്കുന്നു.കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്ന വൈദികരുടെയും മറ്റ് സഭാ സന്നദ്ധപ്രവര്‍ത്തകരുടെയും പിന്തുണയെ അവര്‍ പ്രശംസിച്ചു.
മുസ്‌ലിംകളും ക്രിസ്ത്യാനികളും പ്രായമായവരും ചെറുപ്പക്കാരും സുരക്ഷിതത്വത്തിനും സമാധാനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു.