ജിദ്ദ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐഒസി) കര്‍ണ്ണാടക ഗവണ്മെന്റ് ചീഫ് വിപ്പും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ സലീം അഹമ്മതിനും വാഗ്മിയും കര്‍ണ്ണാടക പിസിസി വക്താവുമായ നികേത് രാജ് മൗര്യക്കും സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചു. ഈ വര്‍ഷത്തെ ഹജ്ജ് സേവനമനുഷ്ഠിച്ച ഐഒസി പ്രവര്‍ത്തകര്‍ക്ക് പ്രത്യേക പുരസ്‌ക്കാരവും ലഭിച്ചു.
മികവുറ്റ പ്രവര്‍ത്തനങ്ങളുമായി സൗദി അറേബ്യയിലെ ഐഒസി മുന്നോട്ടുപോകുന്നു എന്നത് തീര്‍ച്ചയായും പ്രശംസനീയമാണെന്ന് സലീം അഹ്‌മദ് പറഞ്ഞു.
മികച്ച സംഘാടനം കൊണ്ടും നല്ല ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായ സ്വീകരണ പരിപാടി പ്രവാസ ലോകത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കുന്നതും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആശയാദര്‍ശങ്ങള്‍ ദേശ ഭാഷ വ്യത്യാസമില്ലാതെ മുഴുവന്‍ ഇന്ത്യക്കാരെയും ഒരു മാലയിലെ കണ്ണികളെ പോലെ ചേര്‍ത്ത് നിര്‍ത്തുന്നതാണെന്ന് സൗദി അറേബ്യ ഐഒസി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് ജാവേദ് അഭിപ്രായപ്പെട്ടു. ജിദ്ദയിലെ കേരള കര്‍ണാടക തമിഴ്‌നാട് പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചടങ്ങിന്റെ ഭാഗമാക്കാന്‍ സംഘാടകര്‍ക്ക് സാധിച്ചു.പ്രോഗ്രാമിന്റെ ഭാഗമായി ജിദ്ദയിലെ പ്രമുഖ ഗായകന്‍ സിഗന്ധര്‍ അംജദ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. നദീറ ടീച്ചര്‍ നേതൃത്വത്തില്‍ നൃത്തങ്ങള്‍ പ്രോഗ്രാമിന് മാറ്റുകൂട്ടി.